Currency

കുടിയേറ്റവിരുദ്ധ നിലപാടുകളോടുള്ള പ്രതിരോധത്തിൽ മുന്നിൽ ജർമ്മൻ ജനത

സ്വന്തം ലേഖകൻTuesday, November 22, 2016 12:43 pm

യൂറോപ്പിൽ വലതുപക്ഷ, കുടിയേറ്റവിരുദ്ധ, ഇസ്ളാംവിരുദ്ധ ചിന്താഗതികളോട് ഏറ്റവും കൂടുതൽ പ്രതിരോധം തീർക്കുന്ന യൂറോപ്യൻ ജനത ജർമ്മനിയിൽ ആണെന്ന് സർവ്വേഫലം.

ബർലിൻ: യൂറോപ്പിൽ വലതുപക്ഷ, കുടിയേറ്റവിരുദ്ധ, ഇസ്ളാംവിരുദ്ധ ചിന്താഗതികൾ ഏറ്റവും കൂടുതൽ ശക്തി പ്രാപിച്ചിരിക്കുന്ന കാലമാണിത്. ഇതേകാലത്ത് ഇത്തരം ചിന്താഗതികളോട് ഏറ്റവും കൂടുതൽ പ്രതിരോധം തീർക്കുന്ന യൂറോപ്യൻ ജനത ജർമ്മനിയിൽ ആണെന്ന് സർവ്വേഫലം. യൂഗോവ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തൽ.

ജർമ്മൻ ജനതയിൽ വെറും പതിനെട്ട് ശതമാനം ആളുകൾ മാത്രമാണ് വലതുപക്ഷ, കുടിയേറ്റവിരുദ്ധ, ഇസ്ളാംവിരുദ്ധ ചിന്താഗതികളോട് താല്പര്യം പ്രകടിപ്പിക്കുന്നത്. അതേസമയം യുകെയിലും ഇറ്റലിയിലും ഇത് അമ്പത് ശതമാനത്തിനടുത്താണ്. ഫ്രാന്‍സില്‍ 63 ശതമാനവും. യൂറോപ്പിൽ ഇവയോട് ആഭിമുഖ്യം പുലർത്തുന്നവർ ഏറ്റവും കൂടുതൽ റൊമാനിയയിലാണ്, 87 ശതമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x