പൂച്ചകളെ വളര്‍ത്തുന്നതിന് പ്രതിവര്‍ഷം 50 യൂറോ നികുതി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണയിലാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ സൂചന നല്‍കി കഴിഞ്ഞു. പ്രമുഖ ജര്‍മന്‍ പത്രമാണു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജര്‍മനിയില്‍ 130 ലക്ഷം വളര്‍ത്തു പൂച്ചകളുണ്ടെന്നാണ് നിലവിലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.
ബര്‍ലിന്‍: ജര്‍മനിയില്‍ പൂച്ചകളെ വളര്‍ത്തുന്നതിനും നികുതി ഏര്‍പ്പെടുത്തുന്നു. പൂച്ചകളെ വളര്‍ത്തുന്നതിന് പ്രതിവര്‍ഷം 50 യൂറോ നികുതി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണയിലാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ സൂചന നല്‍കി കഴിഞ്ഞു. പ്രമുഖ ജര്‍മന്‍ പത്രമാണു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജര്‍മനിയില്‍ 130 ലക്ഷം വളര്‍ത്തു പൂച്ചകളുണ്ടെന്നാണ് നിലവിലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. നേരത്തെ ജര്‍മനിയില്‍ നായ്ക്കളെ വളര്‍ത്തുന്നതിന് നികുതി ഏര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം വളര്‍ത്തു നായ്ക്കളുടെ നികുതി തുകയിലൂടെ സര്‍ക്കാരിന് ലഭിച്ചത് 300 ദശലക്ഷം യൂറോയാണ്. പൂച്ചകള്‍ക്ക് കൂടി നികുതി ഏര്‍പ്പെടുത്തുന്നതോടെ വന്‍ തുക ഖജനാവിലേക്ക് എത്തുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം. പ്രത്യേകിച്ച് നായ്ക്കളെയും പൂച്ചകളെയും പക്ഷികളെയും പാമ്പുകളെയും വീട്ടില്‍ വളര്‍ത്തുന്നവരാണ് ജര്‍മന്‍കാര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.