Currency

അഭയാർത്ഥികളുടെ നാടുകടത്തൻ നടപടികൾ എളുപ്പമാക്കുന്നതിനുള്ള നിയമം ജർമ്മനി പാസാക്കി

സ്വന്തം ലേഖകൻSunday, May 21, 2017 8:54 pm

അഭയാർത്ഥികളുടെ നാടുകടത്തൽ നടപടികൾ വേഗത്തിലാക്കുന്നതിനും അഭയാർത്ഥികളെ കർശന നിരീക്ഷണത്തിനു വിധേയമാക്കുന്നതിനുമായുള്ള നിയമം ജർമ്മൻ പാർലമെന്റ് പാസാക്കി

ബെർലിൻ: അഭയാർത്ഥികളുടെ നാടുകടത്തൽ നടപടികൾ വേഗത്തിലാക്കുന്നതിനും അഭയാർത്ഥികളെ കർശന നിരീക്ഷണത്തിനു വിധേയമാക്കുന്നതിനുമായുള്ള നിയമം ജർമ്മൻ പാർലമെന്റ് പാസാക്കി. അഭയാര്‍ഥികളുടെ സെല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതടക്കമുള്ള വ്യവസ്ഥകൾ അടങ്ങുന്ന നിയമ ഭേദഗതികളാണു പാസായിരിക്കുന്നു.

രാജ്യത്ത് തങ്ങാന്‍ അനുമതി ലഭിക്കാത്തവര്‍, അനുമതി നിഷേധിക്കപ്പെട്ട ശേഷവും സ്വയം രാജ്യം വിടാന്‍ കൂട്ടാക്കാത്തവര്‍, അവരവരെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ എന്നിവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം വരെ നിഷേധിക്കുന്ന വ്യവസ്ഥകൾ നിയമത്തിന്റെ ഭാഗമാണ്.

നാടുകടത്താന്‍ വിധിക്കപ്പെട്ടവരെ ഡിറ്റന്‍ഷന്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കാവുന്ന പരമാവധി ദിവസങ്ങള്‍ നാലില്‍നിന്ന് പത്താക്കിയിട്ടുണ്ട്. അപകടകാരികളായി വിലയിരുത്തപ്പെടുന്ന അഭയാർത്ഥികളുടെ നാടുകടത്തൽ വൈകുന്ന പക്ഷം അവരെ ഇലക്രേ്ടാണിക് നിരീക്ഷണത്തിനു വിധേയരാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. 

അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കുന്നതിനു നടപ്പാക്കുന്ന നിയമ ഭേദഗതികളുടെ പരിസമാപ്തിയാണിതെന്നാണു ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യര്‍ ഇതിനെ വിശേഷിപ്പിച്ചത്. അതേസമയം അഭയാർത്ഥികളായി രാജ്യത്തെത്തുന്നവർക്കു മൗലികാവകാശങ്ങൾ പോലും നിഷേധിക്കുന്ന നിയമാണു ഇതെന്നു ഇതിനോടകം വിമർശനം ഉയർന്നിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x