Currency

ശൈശവ വിവാഹം തടയാൻ ജർമ്മനി നിയമം കൂടുതൽ കർശനമാക്കുന്നു

സ്വന്തം ലേഖകൻSaturday, November 26, 2016 7:54 am

ഇത് സംബന്ധിച്ച ബില്‍ ക്രിസ്മസിനു മുന്‍പു പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ അംഗീകാരം നേടുമെന്ന് നിയമമന്ത്രി ഹൈക്കോ മാസ് അറിയിച്ചു. 2017 മുതല്‍ നിയമം പ്രാബല്യത്തിൽ വരും.

ബർലിൻ: ജര്‍മനിയില്‍ ശൈശവ വിവാഹം തടയാൻ നിയമം കൂടുതൽ കർശനമാക്കാൻ സർക്കാർ നീക്കം. ഇത് സംബന്ധിച്ച ബില്‍ ക്രിസ്മസിനു മുന്‍പു പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ അംഗീകാരം നേടുമെന്ന് നിയമമന്ത്രി ഹൈക്കോ മാസ് അറിയിച്ചു. 2017 മുതല്‍ നിയമം പ്രാബല്യത്തിൽ വരും.

ജർമ്മനിയിലേക്ക് കുടിയേറുന്ന അഭയാർത്ഥികൾക്കിടയിൽ ശൈശവ വിവാഹങ്ങൾ കൂടുതലാണെന്ന് കണ്ടാണ് ഈ തീരുമാനം. വിവാഹപ്രായം പതിനെട്ട് വയസായി നിയമത്തില്‍ നിജപ്പെടുത്തും. ബാല അതിക്രമങ്ങള്‍ തടയുക, കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുക എന്നിവയാണ് ലക്ഷ്യം. ശൈശവ വിവാഹത്തിന് പ്രേരിപ്പിക്കുന്നവര്‍ കടുത്ത ശിക്ഷ ഏറ്റ് വാങ്ങേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x