
ബര്‍ലിന്‍: വേണ്ടസമയത്ത് അവയവം കിട്ടാതെ ജര്‍മ്മനിയില്‍ ദിവസേന മൂന്ന് പേര്‍ വീതം മരിക്കുന്നതായാണ് കണക്ക്. കൂടാതെ ഏതാണ്ട് പതിനായിരത്തോളം ആളുകള്‍ പലവിധ അവയവങ്ങള്‍ക്കായി കാത്തുകിടക്കുന്ന സ്ഥിതി വിശേഷവും രാജ്യത്ത് നിലിവലുള്ളതായി കണക്കുകള്‍ പറയുന്നതോടെ രാജ്യത്ത് അവയവദാനം നിര്‍ബന്ധമാക്കാന്‍ ആലോചിക്കുന്നതായി ആരോഗ്യമന്ത്രി സ്‌റെറഫാന്‍ സ്പാന്‍ അറിയിച്ചു.
ആളുകള്‍ പലവിധ അവയവങ്ങള്‍ക്കായി കാത്തുകിടക്കുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. ഇതില്‍ 2594 പേര്‍ക്കാണ് അവയവങ്ങള്‍ സ്വീകരിക്കാന്‍ ആയത്. ബാക്കിയുള്ളവര്‍ ഇപ്പോഴും അനിശ്ചിതത്വതിലാണ്. ഇതിന് പരിഹാരം എന്നോണം അവയവ ദാനം നിയമ പ്രാബല്യത്തിലൂടെ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
മൂന്നു തരത്തിലുള്ള അവയവദാനമാണ് ലക്ഷ്യമിടുന്നത്. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ അയാളുടെ മരണ ശേഷം അവയവം ദാനം ചെയ്യാമെന്നുള്ള സമ്മതി പത്രം, അപകടത്തില്‍ പെടുന്നവരുടെ അവയവങ്ങള്‍ ബന്ധുക്കളുടെ അനുമതിയോടെ എടുക്കുക, ജീവിച്ചിരിക്കുമ്പോള്‍ തന്നെയുള്ള ദാനം, എന്നീ തരത്തിലായിരിക്കും ആളുകള്‍ക്ക് അവയവ ദാനം നടത്താനാവുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.