
ബര്‍ലിന്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 160ല്‍ അധികം രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങളും വിലക്കുകളും ജര്‍മനി സെപ്റ്റംബര്‍ 30ന് അവസാനിപ്പിക്കും. യൂറോപ്യന്‍ യൂണിയനു പുറത്തേക്കുള്ള അനിവാര്യമല്ലാത്ത യാത്രകളും ഒക്ടോബര്‍ ഒന്നു മുതല്‍ അനുവദിക്കും.
കൊറോണ വൈറസ് ബാധ അധികമായി തുടരുന്ന രാജ്യങ്ങള്‍ക്കായി ഇനി പ്രത്യേകം യാത്രാ മുന്നറിയിപ്പുകള്‍ മാത്രമായിരിക്കും ഏര്‍പ്പെടുത്തുക. മാര്‍ച്ച് 17നാണ് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് യാത്രാ വിലക്ക് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 14 വരെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്നീട് മാസാവസാനം വരെ നീട്ടുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.