Currency

ജർമ്മനി വിട്ടുപോകുന്ന അഭയാർത്ഥികളുടെ എണ്ണം വർധിക്കുന്നു

സ്വന്തം ലേഖകൻFriday, December 30, 2016 7:44 am

ജർമ്മനി നാടുകടത്തിയ അഭയാർത്ഥികളേക്കാൾ ഇരട്ടിയാണ് സ്വമേധയ പോകാൻ സന്നദ്ധത പ്രകടിപ്പിച്ചവരുടെ എണ്ണം.

ബല്ലിൻ: സ്വമേധയ ജർമ്മനി വിട്ടുപോകുന്ന അഭയാർത്ഥികളുടെ എണ്ണത്തിൽ വർധന. 55,000 പേരാണ് ഈ വര്‍ഷം രാജ്യം വിടാന്‍ തീരുമാനിച്ചത്. ജർമ്മനി നാടുകടത്തിയ അഭയാർത്ഥികളേക്കാൾ ഇരട്ടിയാണ് സ്വമേധയ പോകാൻ സന്നദ്ധത പ്രകടിപ്പിച്ചവരുടെ എണ്ണം. അതേസമയം കഴിഞ്ഞ വർഷം 9 ലക്ഷത്തോളം അഭയാർത്ഥികൾ രാജ്യത്തെത്തിയിട്ടുണ്ട്.

ബാള്‍ക്കന്‍ രാജ്യങ്ങളിലേക്കാണ് രാജ്യം വിടുന്ന അഭയാർത്ഥികളിൽ പലരും പോകാൻ താല്പര്യപ്പെടുന്നത്. അല്‍ബേനിയക്കാരാണ് രാജ്യം വിടുന്ന അഭയാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ – 15000 പേര്‍. സെര്‍ബിയ, ഇറാക്ക്, കൊസോവോ എന്നിവിടങ്ങളില്‍നിന്നുള്ളവരും രാജ്യം വിടാൻ കൂടുതലായും സന്നദ്ധത പ്രകടിപ്പിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x