ബര്‍ലിന്‍: വിദേശ രാജ്യങ്ങളില്‍നിന്നു വരുന്ന കാറുകള്‍ക്ക് ജര്‍മന്‍ ദേശീയ പാതകളില്‍ ടോള്‍ ഏർപ്പെടുത്തുന്നു. ജർമ്മനിയുടെ ഈ നടപടിക്കെതിരേ യൂറോപ്യന്‍ യൂണിയന് നേരത്തെ രംഗത്ത് വന്നിരുന്നു. യൂറോപ്യന്‍ പൗരന്മാര്ക്കെതിരായ വിവേചനമാണിതെന്ന വാദമാണ് യൂണിയന് പ്രധാനമായും ഉയര്‍ത്തിയത്.
ഇത് മറിക്കാൻ ജർമ്മനി സ്വദേശികൾക്കും ടോൾ ബാധകമാക്കുമെന്ന് അറിയിച്ചു. എന്നാൽ ഈ തുക സ്വദേശികൾക്ക് റോഡ് ടാക്സില്‍നിന്ന് കുറച്ചു കൊടുക്കുമെന്നാണ് റിപ്പോർട്ട്. അതിനാൽ തന്നെ ടോൾ വിദേശി വാഹനയുടമകളെ മാത്രമാണ് ബാധിക്കുക. ഇതേതുടർന്ന് ജർമ്മനിക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് ഇയു വ്യക്തമാക്കികഴിഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.