
ബർലിൻ: കോവിഡ് രോഗം പകരുന്നത് തടയുവാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജർമൻ ജനതക്ക് ഉണ്ടാക്കിയ സാമ്പത്തിക തളർച്ച പരിഹരിക്കാൻ 130 ബില്യൻ യൂറോയുടെ പുതിയ ഉത്തേജക പാക്കേജിന് ജർമൻ സർക്കാർ അംഗീകാരം നൽകി. മെർക്കലിന്റെ നേതൃത്വത്തിലുള്ള മുന്നണി സർക്കാർ വിതരണം ചെയ്ത 156 ബില്യൻ യൂറോയുടെ സാമ്പത്തിക സഹായത്തിനു പുറമെയാണിത്.
കോവിഡ് നിയന്ത്രണങ്ങളെത്തുടർന്നുള്ള രണ്ടാമത്തെ രക്ഷാ പാക്കേജാണിത്. ഫാമിലി ബോണസായി 300 യൂറോ ഓരോ കുട്ടികൾക്കും ലഭിക്കും.
കാലാവസ്ഥ വ്യതിയാനം തടയുക, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഡിജിറ്റലൈസ് ചെയ്യുക എന്നീ ലക്ഷ്യങ്ങളിലേക്ക് അൻപത് ബില്യൻ യൂറോ വകയിരുത്തുവാനും തീരുമാനിച്ചിട്ടുണ്ട്. ഇലക്ട്രിക് കാറുകൾ വാങ്ങുന്നവർക്ക് 3000 യൂറോയിൽ നിന്ന് 6000 യൂറോയുടെ ആനുകൂല്യം ലഭിക്കും. 40,000 യൂറോ വിലയുള്ള ഇലക്ട്രിക് കാർ വാങ്ങുമ്പോഴാണ് ആറായിരം യൂറോ റിബേറ്റ് ലഭിക്കുക. അടുത്ത വർഷം ഡിസംബർ 31 വരെ ഈ ആനുകൂല്യം ഉണ്ടാകും.
Germany announces €130 billion stimulus package
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.