
ബർലിൻ: ജോലി സമയം ആഴ്ചയില്‍ പരമാവധി 28 മണിക്കൂറായി നിജപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജര്‍മനിയിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയന് പ്രക്ഷോഭത്തിനു ഒരുങ്ങുന്നു. മെറ്റല്‍, ഇലക്ട്രിക് മേഖലകളില്‍ ജോലി ചെയ്യുന്ന 3.9 മില്യന്‍ ജോലിക്കാരെ പ്രതിനിധീകരിക്കുന്ന ഐജി മെറ്റോല് യൂണിയനാണ് സമരാഹ്വാനം നടത്തിയിരിക്കുന്നത്.
ജോലിയും ജീവിതവും തമ്മിലുള്ള സന്തുലനം ഉറപ്പാക്കുന്നതിന് ജോലിസമയം കുറയ്ക്കേണ്ടത് ആവശ്യമാണെന്നും, അല്ലാത്ത പക്ഷം രൂക്ഷമായ സമരമുറകള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും യൂണിയന് നേതാക്കള്‍ തൊഴിലുടമകള്‍ക്കു മുന്നറിയിപ്പ് നൽകി. ജനുവരി എട്ടിന് സൂചനാ പണിമുടക്ക് നടത്തുമെന്നാണ് മുന്നറിയിപ്പ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.