
ബർലിൻ: ജർമ്മനിയിൽ വസ്തുവില ഉയരുന്ന പ്രവണത തുടരുമെന്ന് പഠനഫലം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍ നാടകീയ വര്‍ധനയാണ് രാജ്യത്തുണ്ടായിരിക്കുന്നത്. 2014ലേതിനെ അപേക്ഷിച്ച് 25 ശതമാനമാണ് വര്‍ധന. ഈ പ്രവണത തുടരുമെന്നാണു വിലയിരുത്തൽ.
കഴിഞ്ഞ വര്‍ഷം മാത്രം റിയല്‍ എസ്റേററ്റ് മേഖലയില്‍ നിക്ഷേപിക്കപ്പെട്ടത് 237.5 ബില്യന്‍ യൂറോയാണ്. ഇതിൽ എഴുപതു ശതമാനത്തോളം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളിലായിരുന്നു. ആളുകൾ സ്വന്തം ഉപയോഗത്തിനായി വാങ്ങുന്ന പ്രോപ്പര്‍ട്ടികളുടെ വിലയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ വര്‍ധന വന്നത്.
വസ്തുവില ഏറ്റവും കൂടിയത് മ്യൂണിച്ചിലാണ്. വര്‍ധന കുറവ് സാക്സണി അനാള്‍ട്ടിലാണ്. മ്യൂണിച്ചില്‍ സ്ക്വയര്‍ മീറ്ററിന് 8500 യൂറോ വരെയെത്തിയപ്പോള്‍ സാക്സണി അനാള്‍ട്ടില്‍ ഇത് 380 യൂറോ വരെയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.