നിലവില്‍ ജര്‍മനിയുടെ വിദേശകാര്യ മന്ത്രിയായ സ്റ്റെയിന്മെയെറുടെ സ്ഥാനാർത്ഥിത്തം ചാന്‍സലര്‍ അംഗല മെര്‍ക്കലും അവരുടെ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂണിയനും അംഗീകരിച്ചതോടെ ജര്‍മനിയുടെ പന്ത്രണ്ടാമത് പ്രസിഡന്റായി (എസ്പിഡി) അദ്ദേഹം തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്.
ബെർലിൻ: അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിശാല മുന്നണി സ്ഥാനാര്‍ത്ഥിയായി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്മെയെർ മത്സരിക്കും. നിലവില്‍ ജര്‍മനിയുടെ വിദേശകാര്യ മന്ത്രിയായ സ്റ്റെയിന്മെയെറുടെ സ്ഥാനാർത്ഥിത്തം ചാന്‍സലര്‍ അംഗല മെര്‍ക്കലും അവരുടെ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂണിയനും അംഗീകരിച്ചതോടെ ജര്‍മനിയുടെ പന്ത്രണ്ടാമത് പ്രസിഡന്റായി (എസ്പിഡി) അദ്ദേഹം തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്.
2017 ഫെബ്രുവരി 12 ന് നടക്കുന്ന പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ സ്റ്റെയിന്മെയെർ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. നേരത്തെ സ്റ്റെയിന്മെയെറെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എസ്പിഡി തീരുമാനിച്ചപ്പോള്‍ മെര്‍ക്കല്‍ അദ്ദേഹത്തിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിശാല മുന്നണി സര്‍ക്കാരിലെ കൂട്ടുകക്ഷികളായ സിഡിയുവും എസ്പിഡിയും തമ്മില്‍ നടത്തിയ ചർച്ചയിൽ സ്റ്റെയിന്മെയെറെ പ്രസിഡന്റ് സ്ഥാനാർത്തിയാക്കാനുള്ള സമവായത്തിൽ എത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.