Currency

റിയാദ് ആസ്ഥാനമായി തീവ്രവാദം ചെറുക്കാന്‍ അന്താരാഷ്ട്ര കേന്ദ്രം ആരംഭിച്ചു

സ്വന്തം ലേഖകന്‍Tuesday, May 23, 2017 12:06 pm

ഗ്ലോബല്‍ സെന്റര്‍ ഫോര്‍ കോമ്പാറ്റിങ്ങ് എക്‌സ്ട്രിമിസം എന്ന പേരിലുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച നടന്നു. റിയാദില്‍ ചേര്‍ന്ന അറബ്, ഇസ്ലാമിക്, അമേരിക്കന്‍ ഉച്ചകോടിക്ക് ശേഷമായിരുന്നു ഉദ്ഘാടന ചടങ്ങ്. 55 രാഷ്ട്രങ്ങളുടെ പ്രതിനിധികളെ സാക്ഷി നിര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സല്‍മാന്‍ രാജാവും ചേര്‍ന്നാണ് സെന്റര്‍ ലോകത്തിന് സമര്‍പ്പിച്ചത്.

റിയാദ്: തീവ്രവാദത്തെ ചെറുക്കാന്‍ അന്താരാഷ്ട്ര വേദിക്ക് സൗദി തലസ്ഥാനത്ത് തുടക്കം കുറിച്ചു. ഗ്ലോബല്‍ സെന്റര്‍ ഫോര്‍ കോമ്പാറ്റിങ്ങ് എക്‌സ്ട്രിമിസം എന്ന പേരിലുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച നടന്നു. റിയാദില്‍ ചേര്‍ന്ന അറബ്, ഇസ്ലാമിക്, അമേരിക്കന്‍ ഉച്ചകോടിക്ക് ശേഷമായിരുന്നു ഉദ്ഘാടന ചടങ്ങ്. 55 രാഷ്ട്രങ്ങളുടെ പ്രതിനിധികളെ സാക്ഷി നിര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സല്‍മാന്‍ രാജാവും ചേര്‍ന്നാണ് സെന്റര്‍ ലോകത്തിന് സമര്‍പ്പിച്ചത്.

തീവ്രവാദ ചിന്തകളെ പ്രതിരോധിക്കല്‍, തീവ്രവാദത്തിനെതിരെ ബോധവത്കരണം നടത്തല്‍, തീവ്രവാദത്തെ നേരിടല്‍, തീവ്രവാദത്തിനെതിരെ വിവിധ രാഷ്ട്രങ്ങളുടെയും വേദികളുടെയും സഹകരണം ഉറപ്പുവരുത്തല്‍ എന്നിവയാണ് സെന്റര്‍ ആരംഭിച്ചതിന്റെ മുഖ്യമായ നാല് ലക്ഷ്യങ്ങള്‍. ലോകത്ത് ഏറ്റവും പ്രചാരത്തിലുള്ള വിവിധ ഭാഷകളില്‍ തീവ്രവാദ ചിന്തകള്‍ പ്രചരിപ്പിക്കുന്നത് നിരീക്ഷിക്കാന്‍ പുതിയ സംവിധാനത്തിന് സാധിക്കും.

പുതിയ സംവിധാനത്തിലൂടെ തീവ്രവാദ സാധ്യതയുള്ള സൈറ്റുകള്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍ എന്നിവ ഇല്ലാതാക്കാനും ഇതിന്റെ ഡിജിറ്റല്‍ സ്രോതസ് തകര്‍ക്കാനും കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. 200 ഐ.ടി എന്‍ജിനീയര്‍മാരുടെയും 2000 തൊഴിലാളികളുടെയും ഒരു മാസത്തെ തീവ്രപരിശ്രമ ഫലമായാണ് സംവിധാനം വികസിപ്പിച്ചെടുത്തതെന്ന് സൗദി അധികൃതര്‍ വിശദീകരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x