കിങ് ഫൈസല്‍ സന്റെര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഇസ്‌ലാമിക് സ്റ്റഡീസിന് കീഴില്‍ പ്രവര്‍ത്തിക്കന്ന മ്യൂസിയത്തില്‍ ഇസ്‌ലാമിക കലാ രൂപങ്ങളാണ് രണ്ടു ഹാളുകളിലായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
റിയാദ്: അല്‍ ഫൈസല്‍ മ്യൂസിയം ഫോര്‍ അറബ്-ഇസ്‌ലാമിക് ആര്‍ട് സന്ദര്‍ശകര്‍ക്കായി തുറന്നു. റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്‍ദര്‍ ആണ് അല്‍ ഫൈസല്‍ മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
കിങ് ഫൈസല്‍ സന്റെര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഇസ്‌ലാമിക് സ്റ്റഡീസിന് കീഴില്‍ പ്രവര്‍ത്തിക്കന്ന മ്യൂസിയത്തില്‍ ഇസ്‌ലാമിക കലാ രൂപങ്ങളാണ് രണ്ടു ഹാളുകളിലായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അറബ്-ഇസ്‌ലാമിക് കലയിലെ അത്യപൂര്‍വ വസ്തുക്കളാണ് ആദ്യ ഹാളില്‍. കൈയെഴുത്ത് പ്രതികളും ഖുര്‍ആന്റെ അപൂര്‍വ പ്രതികളുമാണ് രണ്ടാം ഹാളില്‍ സൂക്ഷിച്ചിരിക്കുന്നത്.
വിവിധ നൂറ്റാണ്ടുകളില്‍ ഇസ്‌ലാമിക കലാസങ്കേതത്തിന് വന്ന വ്യതിയാനങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തുന്നതാണ് പ്രദര്‍ശനം. മൊത്തം 200 ലേറെ വസ്തുക്കളാണ് ഇവിടെയുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.