
റിയാദ്: ഇന്ത്യന്‍ രൂപക്കെതിരെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് കുതിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കുവൈത്ത് ദിനാറിനു 220 രൂപക്ക് മുകളിലാണ് ശനിയാഴ്ചത്തെ വിനിമയ നിരക്ക്. അതേസമയം അയക്കുന്ന പണത്തിന്റെ അളവ് കൂടുമെങ്കിലും രൂപയുടെ മൂല്യത്തകര്‍ച്ച പ്രവാസികള്‍ക്ക് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യന്‍ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഇടിഞ്ഞതോടെയാണ് ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് വര്‍ധിപ്പിച്ചത്. യുഎഇ ദിര്‍ഹം 55.47, ബഹ്റൈന്‍ ദിനാര്‍ 5.69, ഒമാനി റിയാല്‍ 55.80, ഖത്തര്‍ റിയാല്‍ 54.99, സൗദി റിയാല്‍ 56.64 എന്നിങ്ങനെയാണ് ആയിരം രൂപയ്ക്കു ഗള്‍ഫ് കറന്‍സികളുടെ ശനിയാഴ്ചത്തെ വിനിമയ നിരക്ക്. നിരക്കിലെ വര്‍ദ്ധനവ് മണി എക്സ്ചേഞ്ചുകളില്‍ തിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
നാട്ടില്‍ ആവശ്യസാധനങ്ങള്‍ക്കും മറ്റും ഉണ്ടാകുന്ന വില വര്‍ദ്ധനവിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ വിനിമയ നിരക്കിലെ വര്‍ദ്ധന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഗുണം ചെയ്യില്ല എന്നാണ് വിലയിരുത്തപ്പെടുന്നത് .
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.