Currency

ഹജ്ജ് സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ സമയക്രമം പാലിച്ചില്ലെങ്കില്‍ പിഴ

സ്വന്തം ലേഖകന്‍Tuesday, July 11, 2017 2:47 pm

സമയം പാലിക്കാത്ത വിമാന കമ്പനികള്‍ പതിനായിരം മുതല്‍ രണ്ട് ലക്ഷം റിയാല്‍ വരെ പിഴ അടക്കണമെന്നാണ് മുന്നറിയിപ്പ്. തീര്‍ഥാടകരെ നിശ്ചിത സമയത്ത് തിരിച്ച് കൊണ്ടുപോകുന്നതില്‍ വീഴ്ച വരുത്തുന്ന വിമാന കമ്പനികള്‍ക്കും പിഴ ചുമത്തും. വിമാന കമ്പനികളുടെ നിയമ ലംഘനം പരിശോധിക്കുന്ന പ്രത്യേക സമിതിയുടെ ശിപാര്‍ശ പ്രകാരമായിരിക്കും പിഴ ചുമത്തുക.

റിയാദ്: ഹജ്ജ് സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ സമയക്രമം പാലിച്ചില്ലെങ്കില്‍ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വിമാന കമ്പനികള്‍ക്ക് വിതരണം ചെയ്ത ഹജ്ജ് സര്‍വീസ് മാര്‍ഗനിര്‍ദേശങ്ങളിലാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്.

സമയം പാലിക്കാത്ത വിമാന കമ്പനികള്‍ പതിനായിരം മുതല്‍ രണ്ട് ലക്ഷം റിയാല്‍ വരെ പിഴ അടക്കണമെന്നാണ് മുന്നറിയിപ്പ്. തീര്‍ഥാടകരെ നിശ്ചിത സമയത്ത് തിരിച്ച് കൊണ്ടുപോകുന്നതില്‍ വീഴ്ച വരുത്തുന്ന വിമാന കമ്പനികള്‍ക്കും പിഴ ചുമത്തും. വിമാന കമ്പനികളുടെ നിയമ ലംഘനം പരിശോധിക്കുന്ന പ്രത്യേക സമിതിയുടെ ശിപാര്‍ശ പ്രകാരമായിരിക്കും പിഴ ചുമത്തുക.

അതേസമയം നിശ്ചിത സമയത്ത് തീര്‍ഥാടകരെ തിരിച്ച് കൊണ്ടുപോകാത്ത യാത്രക്കാരെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ സ്വദേശങ്ങളിലേക്ക് മടക്കി അയക്കും. വാടകക്കെടുക്കുന്ന വിമാനങ്ങളിലാവും ഇവരെ സ്വദേശങ്ങളിലേക്ക് മടക്കി അയക്കുക. ഇതിനുളള ചെലവ് വിമാന കമ്പനികള്‍ കെട്ടിവെക്കുന്ന ബാങ്ക് ഗ്യാരണ്ടിയില്‍ നിന്ന് ഈടാക്കും.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x