Currency

പ്രവാസികളടക്കമുള്ള തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നു

സ്വന്തം ലേഖകൻWednesday, November 9, 2016 9:13 am

ഒമാനിലെ സ്വകാര്യമേഖലയിലുള്ള പ്രവാസികളടക്കമുള്ള എല്ലാ തൊഴിലാളികൾക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താൻ നീക്കം. ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഓ.സി.സി.ഐ)യാണ് ഇക്കാര്യം ആലോചിക്കുന്നത്.

മസ്കറ്റ്: ഒമാനിലെ സ്വകാര്യമേഖലയിലുള്ള പ്രവാസികളടക്കമുള്ള എല്ലാ തൊഴിലാളികൾക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താൻ നീക്കം. ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഓ.സി.സി.ഐ)യാണ് ഇക്കാര്യം ആലോചിക്കുന്നത്. ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതി 2018ൽ ആരംഭിച്ചേക്കും.

ആദ്യഘട്ടത്തിൽ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുതുന്നതിനായി 100ലധികം തൊഴിലാളികളുള്ള കമ്പനികളെ സമീപിക്കുമെന്ന് അധികൃതർ അറിയിച്ചു. അടുത്ത ഘട്ടത്തിൽ 50നും 100നും ഇടയിൽ തൊഴിലാളികളുള്ള കമ്പനികളിൽ ആയിരിക്കും ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുകയെന്ന് ഓ.സി.സി.ഐ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x