Currency

ബ്രിട്ടണിൽ ഉഷ്ണക്കാറ്റിന് സാധ്യത, ജാഗ്രതാ നിർദേശം

സ്വന്തം ലേഖകൻThursday, June 22, 2017 3:16 pm

കഴിഞ്ഞ അഞ്ചു ദിവസമായി രാജ്യത്തെ താപനില മുപ്പത് ഡിഗ്രിക്ക് മുകളിലാണ്

ലണ്ടൺ: രാജ്യത്ത് ഉഷ്ണക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ അഞ്ചു ദിവസമായി രാജ്യത്തെ താപനില മുപ്പത് ഡിഗ്രിക്ക് മുകളിലാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ഹീത്രു വിമാനത്താവളത്തില്‍ 34.5 ഡിഗ്രി താപനില രേഖപ്പെടുത്തി.

ഇംഗ്ലണ്ട്, വെയ്ല്‍സ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളില്‍ യെല്ലോ വെതര്‍ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇവിടങ്ങളില്‍ മഴയ്ക്ക് സാധ്യത കല്‍പ്പിച്ചിട്ടുണ്ട്. ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുണ്ട്. 1976 ലാണ് ഇതിന് മുന്‍പ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. അന്ന് 35.6 ഡിഗ്രിയായിരുന്നു താപനില.

പ്രായമായവരും കുട്ടികളും വീടിന് ഉച്ച സമയത്ത് വീടിന് പുറത്ത് ഇറങ്ങരുതെന്ന് നിര്‍ദേശമുണ്ട്. വാതിലുകളും ജനലുകളും അടച്ചിടണം. 11നും 3നും ഇടയ്ക്ക് പുറത്തിറങ്ങരുത്. ഇടവിട്ട സമയങ്ങളില്‍ തണുത്ത വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കോള എന്നിവ ഒഴിവാക്കണം. പഞ്ചസാര അധികമുള്ള പാനീയങ്ങളും ഒഴിവാക്കണം. അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം- അധികൃതർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x