Currency

സൗദിയില്‍ മഞ്ഞുവീഴ്ച ശക്തമായി

സ്വന്തം ലേഖകന്‍Monday, January 29, 2018 11:47 am

റിയാദ്: സൗദിയില്‍ മഞ്ഞുവീഴ്ച ശക്തമായി. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ താപനില മൈനസ് ഡിഗ്രിയിലേക്കെത്തി. അതേസമയം മഞ്ഞുവീഴ്ച കാണാന്‍ നൂറുകണക്കിന് പേരാണെത്തുന്നത്. കനത്ത മഞ്ഞു വീഴ്ചയാണ് തബൂക്കില്‍. സൂര്യപ്രകാശം തട്ടിയാലുടനെ മഞ്ഞലിയും. ഇത് കണക്കാക്കി രാത്രി തമ്പടിക്കാന്‍ ദൂരെദിക്കില്‍ നിന്നും നിരവധി പേരെത്തുന്നുണ്ട്.

ഈ ആഴ്ചയോടെ തണുപ്പിന്റെ കാഠിന്യമേറുമെന്നായിരുന്നു കാലാവസ്ഥാ പ്രവചനം. എന്നാല്‍ തലസ്ഥാനമായ റിയാദില്‍ തണുപ്പ് കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണ് അനുഭവപ്പെടുന്നത്. എല്ലാ വര്‍ഷവും തണുപ്പിന് മുന്നോടിയായെത്തുന്ന മഴ ഇത്തവണ തലസ്ഥാനമായി റിയാദില്‍ പെയ്തിട്ടില്ല. പൊടിക്കാറ്റും താരതമ്യേന കുറവായിരുന്നു. കഴിഞ്ഞ ദിവസത്തോടെ കാറ്റിന് വേഗതയേറുന്നുണ്ട്. മഞ്ഞു വീഴ്ച ശക്തമായതോടെ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x