തെരഞ്ഞെടുപ്പ് സമയത്ത് ഇരട്ടപൗരത്വം വഹിച്ചുവെന്ന പേരില്‍ ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി ബാര്‍ണബി ജോയ്സ് ഉള്‍പ്പെടെ അഞ്ചു പേരുടെ തെരഞ്ഞെടുപ്പ് ഓസ്ട്രേലിയൻ ഹൈക്കോടതി റദ്ദാക്കി
തെരഞ്ഞെടുപ്പ് സമയത്ത് ഇരട്ടപൗരത്വം വഹിച്ചുവെന്ന പേരില്‍ ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി ബാര്‍ണബി ജോയ്സ് ഉള്‍പ്പെടെ അഞ്ചു പേരുടെ തെരഞ്ഞെടുപ്പ് ഓസ്ട്രേലിയൻ ഹൈക്കോടതി റദ്ദാക്കി.
ബാര്‍ണബി ജോയ്സിനു പുറമെ കാബിനറ്റ് മന്ത്രി ഫിയോണ നാഷ്, സെനറ്റര്‍ സ്ഥാനം രാജിവച്ച ഗ്രീന്‍സ് അംഗങ്ങളായ സ്കോട്ട് ലഡ്ലം, ലാരിസ വോട്ടേഴ്സ്, വണ്‍ നേഷന്‍ സെനറ്റര്‍ മാല്‍ക്കം റോബര്‍ട്സ് എന്നിവരാണു അയോഗ്യരാക്കപ്പെട്ടത്.
മറ്റൊരു രാജ്യത്തിന്റെ കൂടി പൗരത്വം വഹിക്കുന്നവര്‍ പാര്‍ലമെന്റംഗമാകുന്നത് ഓസ്ട്രേലിയന്‍ ഭരണഘടനയുടെ 44ാം വകുപ്പ് വിലക്കുന്നുണ്ട്. ഇക്കാരണത്താലാണു അഞ്ചു പാര്‍ലമെന്റംഗങ്ങള്‍ക്കും സഭയില്‍ തുടരാന്‍ അവകാശമില്ലെന്ന് കോടതി ഉത്തരവിട്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.