യുകെയിലെ അതിസമ്പന്നരായ ഏഷ്യക്കാർ
ലണ്ടൺ: യുകെയിലെ അതിസമ്പന്നരായ ഏഷ്യക്കാരില്‍ എന്‍ആര്‍ഐ ബിസിനസ്സുകാരായ ഹിന്ദുജ സഹോദരന്മാര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഹിന്ദുജ സഹോദരന്മാരായ ശ്രീചന്ദ്, ഗോപീചന്ദ് എന്നിവരുടെ ആസ്തി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 250 കോടി പൗണ്ട് വര്‍ധിച്ച് 1900 കോടി പൗണ്ടിലെത്തി. ലക്ഷ്മി നിവാസ് മിത്തലാണ് ‘ഈസ്റ്റേണ്‍ ഐ ഏഷ്യന്‍ റിച്ച് ലിസ്റ്റ്’ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.
രാജ്യത്തെ ഏഷ്യക്കാരായ 101 അതിസമ്പന്നരുടെ സമ്പത്ത് 5,540 കോടി പൗണ്ടില്‍ നിന്ന് 25 ശതമാനം വര്‍ധിച്ച് 6,990 കോടി പൗണ്ടായി ഉയർന്നിട്ടുണ്ട്. പെട്രോകെമിക്കല്‍ കമ്പനിയായ ഇന്‍ഡോരാമയുടെ ചെയര്‍മാന്‍ പ്രകാശ് ലോഹ്യയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഖനനം, ലോഹം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വേദാന്ത റിസോഴ്‌സസിന്റെ മേധാവി അനില്‍ അഗര്‍വാൾ നാലാം സ്ഥാനത്തും നിൽക്കുന്നു.
ഹിന്ദുജാസിന്റെ അശോക് ലെയ്‌ലാന്‍ഡ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഗള്‍ഫ് ഓയില്‍ എന്നിവയിലെ ലാഭം വന്‍തോതില്‍ സമീപകാലത്ത് ഉയർന്നിട്ടുണ്ട്. ലക്ഷ്മി മിത്തലിന്റെ ആസ്തിയാകട്ടെ 640 കോടി പൗണ്ട് വര്‍ധിച്ച് 1,260 കോടി പൗണ്ടിലെത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.