ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്‌ളണ്ട് പുറത്തിറക്കിയിരിക്കുന്ന പുതിയ പോളിമര്‍ 5 പൗണ്ട് നോട്ടിന് വെജിറ്റേറിയന്‍ ഹോട്ടലിലും ക്ഷേത്രങ്ങളിലും വിലക്ക്. മുഷിയാതിരിക്കാനും കേടുപാടുകള്‍ പറ്റാതിരിക്കാനും മൃഗക്കൊഴുപ്പ് തേച്ച് മിനുസപ്പെടുത്തിയതിനാലാണ് നോട്ടിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
പുതിയ അഞ്ചുപൗണ്ട് നോട്ടുകള്‍ ഹിന്ദുക്കള്‍ സ്വീകരിക്കരുതെന്നും ക്ഷേത്രങ്ങളില്‍ കാണിക്കയിടാനും മറ്റും ഉപോഗിക്കരുതെന്നും വിവിധ ക്ഷേത്രഭാരവാഹികള്‍ ഭക്തജനങ്ങള്‍ക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. രാജ്യത്തെ ഹൈന്ദവ സംഘടനകളുടെ കൂട്ടായ്മയായ ഹിന്ദു ഫോറം ഓഫ് ബ്രിട്ടണ്‍ (എച്ച്എഫ്ബി) നോട്ടുകള്‍ പിന്‍വലിക്കണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേംബ്രിഡ്ജിലെ പ്രമുഖ വെജിറ്റേറിയന്‍ കഫേയായ ‘റെയിന്‍ബോ’ ഇന്നലെ മുതല്‍ പുതിയ അഞ്ചുപൗണ്ട് നോട്ടുകള്‍ സ്വീകരിക്കുന്നതു നിര്‍ത്തി. കഴിഞ്ഞ സെപ്തംബറിലായിരുന്നു നോട്ട് പുറത്തിറക്കിയത്. മൂന്നു ക്ഷേത്രങ്ങളില്‍ ഇതിനകം നോട്ടുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ ക്ഷേത്രങ്ങളില്‍ സമാനമായ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
When I originally commented I clicked the “Notify me when new comments are added” checkbox and now each time a comment is added I
get several emails with the same comment.
Is there any way you can remove people from that service?
Many thanks!