സൗദി പ്രവാസികളില്‍ അധികവും മലബാറില്‍ നിന്നുള്ളവരാണ്. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ സൗദിയില്‍ നിന്നുള്ള പ്രവാസികള്‍ മുംബൈ വഴിയും മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ വഴിയുമാണ് നാട്ടിലേക്ക് പോകുന്നത്.
ജിദ്ദ: കോഴിക്കോട്- മുംബൈ റൂട്ടില്‍ കൂടുതല്‍ വിമാന സര്‍വീസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പെരുന്നാള്‍ ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം പ്രവാസികളുടെ ഒഴുക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് ആവശ്യം ശക്തമായത്. സൗദി പ്രവാസികളില്‍ അധികവും മലബാറില്‍ നിന്നുള്ളവരാണ്. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ സൗദിയില്‍ നിന്നുള്ള പ്രവാസികള്‍ മുംബൈ വഴിയും മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ വഴിയുമാണ് നാട്ടിലേക്ക് പോകുന്നത്.
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഖത്തര്‍ എയര്‍വെയ്സിന് ടിക്കറ്റെടുത്തവര്‍ അത് ക്യാന്‍സല്‍ ചെയ്തു മുംബൈ വഴി പോകേണ്ട അവസ്ഥയാണുള്ളത്. ഇക്കാരണത്താല്‍ ഇനിയുള്ള ദിവസങ്ങളില്‍ മുംബൈ കോഴിക്കോട് റൂട്ടില്‍ തിരക്ക് വര്‍ധിക്കും. നിലവില്‍ ഉച്ചക്ക് ശേഷം കോഴിക്കോട് മുംബൈ റൂട്ടില്‍ വിമാന സര്‍വീസ് ഇല്ലാത്തതു പ്രവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടു ഉണ്ടാക്കുന്നുണ്ട്.
അതേസമയം പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോകുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവോടെ കഴുത്തറപ്പ് തുടങ്ങി. പെരുന്നാളിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള ടിക്കറ്റിന് കഴിഞ്ഞ ആഴ്ചയേക്കാള്‍ ഇരട്ടി നിരക്കാണ് വിമാനകമ്പനികള്‍ ഈടാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.