അടുത്തിടെ നടത്താൻ തീരുമാനിച്ച 4,814 ശസ്ത്രക്രിയകളിൽ 1,235 (25 ശതമാനം) ശസ്ത്രക്രിയകളും റദ്ദാക്കപ്പെടുകയുണ്ടായി. ഇതിൽ 63 ശതമാനം റദ്ദാക്കപ്പെടലിനും കാരണം രോഗികൾ ഹാജരാകാത്തത് ആകുമ്പോൾ 17 ശതമാനം രോഗികളുടെ പ്രതികൂല ആരോഗ്യാവസ്ഥയെ തുടർന്നാണ്.
മസ്കറ്റ്: ഒമാനിലെ വിവിധ ആശുപത്രികളിൽ ശസ്ത്രക്രിയകൾ റദ്ദാക്കപ്പെടാൻ പ്രധാന കാരണമാകുന്നത് രോഗികൾ എത്താത്തതെന്ന് റിപ്പോർട്ട്. 63 ശതമാനം ശസ്ത്രക്രിയകളും റദ്ദാക്കപ്പെടാൻ കാരണം രോഗികൾ ഹാജരാകാത്തതാണെന്നാണ് ഇബ്രി റീജ്യണൻ ആശുപത്രി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ഇത് മൂലം സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാകുകയും ചെയ്യുന്നു. രോഗികളെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ഇബ്രി റീജ്യണൽ ആശുപത്രിയിലെ ശാസ്ത്രക്രിയാ വിഭാഗത്തിലെ മുഹമ്മദ് എം. എലൗദി ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ നടത്താൻ തീരുമാനിച്ച 4,814 ശസ്ത്രക്രിയകളിൽ 1,235 (25 ശതമാനം) ശസ്ത്രക്രിയകളും റദ്ദാക്കപ്പെടുകയുണ്ടായി.
ഇതിൽ 63 ശതമാനം റദ്ദാക്കപ്പെടലിനും കാരണം രോഗികൾ ഹാജരാകാത്തത് ആകുമ്പോൾ 17 ശതമാനം രോഗികളുടെ പ്രതികൂല ആരോഗ്യാവസ്ഥയെ തുടർന്നാണ്. ഓപ്പറേഷൻ തിയേറ്ററുമായി ബന്ധപ്പെട്ട കാരണങ്ങൾ വെറും രണ്ട് ശതമാനം മാത്രമാണ്. ജനറൽ സർജറിയാണു ഏറ്റവും കൂടുതൽ റദ്ദാക്കപ്പെടുന്നത് – 65 ശതമാനം. ഇ.എൻ.ടി സർജറി 8 ശതമാനവും റദ്ദാക്കപ്പെടുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.