12 അടി ഉയരത്തിലുള്ള പുതിയ മതിൽ അഭയാര്‍ഥികളുടെ ആക്രമണത്തില്‍ നിന്നു നാട്ടുകാരെ രക്ഷിക്കാന്‍ വേണ്ടിയാണ് നിർമിക്കുന്നതെന്ന് അധികൃതർ പറയുന്നു.
ബെർലിൻ: തദ്ദേശവാസികളെയും അഭയാര്‍ഥി ക്യാംപിനെയും വേര്‍തിരിക്കുവാനായി കൊളോണില്‍ ജർമ്മനി പുതിയ മതില്‍ നിർമിക്കുന്നു. 12 അടി ഉയരത്തിലുള്ള പുതിയ മതിൽ അഭയാര്‍ഥികളുടെ ആക്രമണത്തില്‍ നിന്നു നാട്ടുകാരെ രക്ഷിക്കാന്‍ വേണ്ടിയാണ് നിർമിക്കുന്നതെന്ന് അധികൃതർ പറയുന്നു.
ന്യൂപലാഷ് സെദ് ജില്ലാ ഭരണകൂടമാണു മതില്‍നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ക്യാമ്പിനു സമീപത്തായതിനാൽ വസ്തുവില കുറയാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ ജില്ലാ ഭരണകൂടത്തെ സമീപിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. അതിനിടെ മതിൽ നിർമ്മാണം ചാന്‍സലര്‍ ഏഞ്ജല മെര്‍ക്കലിന്റെ കുടിയേറ്റ നയത്തിനു വിരുദ്ധമാണെന്ന വിമർശനം ഉയർന്നു കഴിഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.