Currency

മലയാളി യുവതിയുടെ കൊലപാതകം; ജർമ്മനിയിൽ വിചാരണ തുടങ്ങി

സ്വന്തം ലേഖകൻSunday, November 20, 2016 6:12 pm

ജർമ്മനിയിൽ കഴിഞ്ഞ ഏപ്രില്‍ 12 ന് മലയാളി യുവതി കൊലചെയ്യപ്പെട്ട കേസിൽ വിചാരണ നടപടികൾ തുടങ്ങി. 34 കാരി ജാനജിനെയാണു ഭർത്താവ് ജർമ്മൻകാരനായ റെനെ കൊലപ്പെടുത്തിയത്.

ബർലിൻ: ജർമ്മനിയിൽ കഴിഞ്ഞ ഏപ്രില്‍ 12 ന് മലയാളി യുവതി കൊലചെയ്യപ്പെട്ട കേസിൽ വിചാരണ നടപടികൾ തുടങ്ങി. 34 കാരി ജാനജിനെയാണു ഭർത്താവ് ജർമ്മൻകാരനായ റെനെ കൊലപ്പെടുത്തിയത്. ഡ്യൂയീസ്ബുര്‍ഗ് ജില്ലാക്കോടതിയിലാണു കേസിന്റെ വിചാരണ നടക്കുന്നത്. കൊല നടത്തിയതു താനാണെന്ന് ഭര്‍ത്താവ് റെനെ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.

ആദ്യവിസ്താരത്തില്‍ റെനെ കൊലപാതകത്തില്‍ ഇപ്പോള്‍ അതീവ ദുംഖിതനാണെന്ന് കോടതിയെ അറിയിച്ചു. അതേസമയം പ്രതി മന:പൂര്‍വം കരുതിക്കൂട്ടി കൊല നടത്തിയതാണെന്നും ശ്വാസം മുട്ടിച്ചും, ഇലക്ട്രിക് വയറുകൊണ്ട് കഴുത്തു വരിഞ്ഞു മുറുക്കിയും കഴുത്തിനു പിന്നില്‍ കറിക്കത്തികൊണ്ട് ആഴത്തില്‍ മുറിവേല്‍പ്പിച്ചുമാണ് കൊല നടത്തിയതെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. 

ജാനറ്റിനെ കൊലചെയ്തതിനു ശേഷം റെനെ വീടിനോടു ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ മൃതദേഹം മറവുചെയ്യുകയായിരുന്നു. പിന്നീട് ഭാര്യയെ കാണാനില്ലെന്ന് വീട്ടുകാരെ അറിയിച്ചു. നാലാഴ്ചത്തെ അന്വേഷണത്തില്‍ ജാനറ്റ് കൊല്ലപ്പെട്ടെന്നും പ്രതി റെനെ തന്നെയാണെന്നും പോലീസ് കണ്ടെത്തുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x