
ബംഗളൂരു: തടാകങ്ങളും കനാലുകളും കൈയേറിയത് ഒഴിപ്പിക്കുന്ന നടപടി ബി.ബി.എം.പി. പുനരാരംഭിച്ചു. യെലഹങ്ക, ബൊമ്മനഹള്ളി, മഹാദേവപുര പ്രദേശങ്ങളില്‍ അനധികൃതമായി നിര്‍മിച്ച 325 കെട്ടിടങ്ങള്‍ പൊളിക്കാനായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഉന്നതരുടെയും രാഷ്ട്രീയക്കാരുടെയും കെട്ടിടങ്ങള്‍ പൊളിക്കാതെ പാവപ്പെട്ടവരുടെ വീടുകളും കെട്ടിടങ്ങളുംമാത്രം പൊളിക്കുകയാണെന്ന് വ്യാപകമായി ആക്ഷേപമുയര്‍ന്നതിനെത്തുടര്‍ന്നാണ് കൈയേറ്റം ഒഴിപ്പിക്കല്‍ താത്കാലികമായി നിര്‍ത്തിയിരുന്നത്. തെറ്റായരീതിയില്‍ സര്‍വേ നടത്തിയാണ് പൊളിക്കേണ്ട കെട്ടിടങ്ങള്‍ മാര്‍ക്കുചെയ്യുന്നതെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
ഒഴിപ്പിക്കല്‍ നടപടി പുനരാരംഭിച്ചതോടെ യെലഹങ്കയിലെ വിവിധ പ്രദേശങ്ങളില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു. രാവിലെതന്നെ ബി.ബി.എം.പി. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം ജെ.സി.ബി.യുമായി എത്തി കനാല്‍ കൈയേറി നിര്‍മിച്ച കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി. പ്രദേശവാസികളുടെ പ്രതിഷേധം തടയാന്‍ പോലീസ് സംരക്ഷണത്തിലാണ് കെട്ടിടങ്ങള്‍ പൊളിച്ചത്. ഏതാനും ആഴ്ചകളായി നിര്‍ത്തിവെച്ചിരുന്ന ഒഴിപ്പിക്കല്‍ നടപടി വ്യാഴാഴ്ച പുനരാരംഭിക്കുകയായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്തെ ഭൂപടം ഉപയോഗിച്ചാണ് കനാലും തടാകങ്ങളും കൈയേറിയ സ്ഥലങ്ങള്‍ തിരിച്ചറിയുന്നതെന്നും പരാതി ഉയര്‍ന്നിരുന്നു. നാലുമാസംമുമ്പ് ആരംഭിച്ച അനധികൃത കൈയേറ്റം ഒഴിപ്പിക്കലില്‍ ഇതുവരെ മുന്നൂറിലധികം കെട്ടിടങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ പൊളിച്ചുനീക്കിയിട്ടുണ്ട്.
പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ നിരഞ്ജന്റെ വീടുള്‍പ്പെടെ നിരവധി മലയാളികളുടെ വീടുകളും പൊളിച്ചിരുന്നു. നടന്‍ ദര്‍ശന്റെ വീടും പൊളിക്കാന്‍ അടയാളപ്പെടുത്തിയിരുന്നു. കുറച്ചുനാള്‍മുമ്പ് ബേഗൂരില്‍ കനാല്‍ നികത്തി കൃഷിഭൂമിയാക്കിയ 13 ഏക്കര്‍പ്രദേശം അധികൃതര്‍ തിരിച്ചുപിടിച്ചിരുന്നു. 150 കോടിരൂപ വിലമതിക്കുന്ന ഭൂമിയാണ് പിടിച്ചെടുത്തത്. വരുംദിവസങ്ങളിലും കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
hi!,I love your writing so so much! proportion we be in contact more approximately your post on AOL?
I require a specialist in this house to solve my problem.
Maybe that is you! Looking forward to look you.
Good day I am so excited I found your web site, I really found you
by accident, while I was researching on Askjeeve
for something else, Anyhow I am here now and
would just like to say thanks for a incredible post and a all round entertaining blog (I also love the theme/design),
I don’t have time to go through it all at the moment but I have
book-marked it and also added in your RSS feeds, so when I have time
I will be back to read much more, Please do keep up the great b.
If you are going for most excellent contents like I do, just visit this web page every day because it gives quality contents, thanks
Awesome issues here. I’m very satisfied to peer
your post. Thank you so much and I am looking ahead to contact you.
Will you kindly drop me a mail?
For most up-to-date news you have to pay a quick visit world wide
web and on world-wide-web I found this site as a best web page for latest
updates.