നാടുകടത്തപ്പെടുന്നവര്‍ക്ക് പത്ത് വര്‍ഷത്തേക്ക് സൗദിയിലേക്ക് തിരിച്ചവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച തൊണ്ണൂറ്റി അയ്യായിരം പേരെ തിരിച്ചയച്ചതായി ഹജ്ജ് സുരക്ഷ വിഭാഗം മേധാവി അറിയിച്ചു.
റിയാദ്: അനുമതിയില്ലാതെ ഹജ്ജിനത്തെുന്നവരെ പിടികൂടി നാടുകടത്തുമെന്ന് സൗദി. നാടുകടത്തപ്പെടുന്നവര്‍ക്ക് പത്ത് വര്‍ഷത്തേക്ക് സൗദിയിലേക്ക് തിരിച്ചവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച തൊണ്ണൂറ്റി അയ്യായിരം പേരെ തിരിച്ചയച്ചതായി ഹജ്ജ് സുരക്ഷ വിഭാഗം മേധാവി അറിയിച്ചു.
ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ അനുമതിയുള്ള ഏജന്‍സികള്‍ മുഖേന സ്വദേശികളും വിദേശികളും പെര്‍മിറ്റ് കരസ്ഥമാക്കണം. ഓണ്‍ലൈന്‍ വഴിയും അനുമതി ലഭിക്കും. 194 ഏജന്‍സികള്‍ വഴി രണ്ടു ലക്ഷത്തി നാല്‍പതിനായിരം ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഈ വര്‍ഷം ഹജ്ജ് മന്ത്രാലയം അവസരം നല്‍കുക. പെര്‍മിറ്റില്ലാതെ ഹജ്ജിന് ശ്രമിക്കുന്നത് സൗദി താമസ നിയമമനുസരിച്ച് നിയമലംഘനമാണ്. സ്വദേശികളും വിദേശികളും നിബന്ധനകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഹജ്ജിന്റെ ദിനങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഹജ്ജ് സേവനത്തിന് ഓടുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക അനുമതി വാങ്ങണം. ഇതിനായി പ്രത്യേക ഫിറ്റ്‌നസ് പരിശോധന പാസായിരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.