
റിയാദ്: സൗദിയില്‍ അനധികൃത സ്വത്ത് സമ്പാദനത്തിന് കടുത്ത ശിക്ഷ നല്‍കാന്‍ നീക്കം. സൗദി അഴിമതി നിര്‍മാര്‍ജന അതോറിറ്റി ഇതിനുള്ള നിര്‍ദേശം അഴിമതി വിരുദ്ധ ഉന്നതസഭക്ക് സമര്‍പ്പിച്ചു. ഉന്നത സഭ അംഗീകാരം നല്‍കിയാല്‍ നിയമം പ്രാബല്യത്തിലാകും. 26 അനുച്ഛേദങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ നിയമാവലി പൊതുമുതല്‍ സംരക്ഷിച്ച് അഴിമതി ഇല്ലാതാക്കാനുള്ളതാണ്.
ഉന്നതസഭയുടെ അംഗീകാരത്തിന് സമര്‍പ്പിച്ച ഇതിന്റെ കരടിന് അനുമതി ലഭിച്ചാല്‍ ഉടന്‍ നിയമം പ്രാബല്യത്തിലാകുമെന്ന് അഴിമതി നിര്‍മാര്‍ജന അതോറിറ്റി മേധാവി അബ്ദുറഹ്മാന്‍ അല്‍ അജ്-ലാന്‍ പറഞ്ഞു. രാഷ്ട്രത്തിന്റെ പൊതു സമ്പത്ത് സംരക്ഷിക്കുക, ഉദ്യോഗസ്ഥ അഴിമതിയും കൈകൂലിയും അവസാനിപ്പിക്കുക, അനധികൃതമായ സ്വത്ത് സമ്പാദനം നിരീക്ഷിക്കുക എന്നിവ നിയമത്തിന്റെ ലക്ഷ്യമാണ്.
നിയമ ലംഘനത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികവും നിയമാവലിയില്‍ പരമാര്‍ശിക്കുന്നുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ കരട്. സൗദിക്ക് പുറത്തുള്ള കമ്പനികളുമായുള്ള കരാറുകളും നിയമത്തിന്റെ പരിധിയില്‍ വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.