കഴിഞ്ഞ 12 മാസത്തിനിടെ യുകെയിലെത്തിയത് 284,000 കുടിയേറ്റക്കാർ ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതില്‍ 82,000 പേര്‍ ജോലി അന്വേഷിക്കുന്നുമുണ്ട്.
ലണ്ടൻ: യുകെയിലേക്കുള്ള കുടിയേറ്റം സര്‍വകാല റെക്കോഡ് ഭേദിച്ചു മുന്നേറുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 12 മാസത്തിനിടെ യുകെയിലെത്തിയത് 284,000 കുടിയേറ്റക്കാർ ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതില്‍ 82,000 പേര്‍ ജോലി അന്വേഷിക്കുന്നുമുണ്ട്. റൊമാനിയയില്‍നിന്നും ബള്‍ഗേറിയയില്‍നിന്നം വന്നവരാണ് ഇതില്‍ 70,000 പേര്‍.
കുടിയേറിയവരുടെ എണ്ണവും രാജ്യത്തുനിന്ന് വിദേശങ്ങളിലേക്കു പോയവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസമായ നെറ്റ് മൈഗ്രേഷന്‍ ഇപ്പോള്‍ 189,000 ആണ്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. കുടിയേറ്റം നിയന്ത്രിക്കാൻ രാജ്യം വിവിധ നടപടികൾ കൈക്കൊള്ളുന്ന സാഹചര്യത്തിലാണ് ഇതെന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Thanks on your marvelous posting! I actually enjoyed reading it, you could be a great author.I will make certain to bookmark your blog and will eventually come
back at some point. I want to encourage you to
ultimately continue your great writing, have a nice evening!