Currency

സര്‍ക്കാര്‍ സ്‌കൂളുകളില്‍ മക്കളെ പഠിപ്പിക്കാന്‍ തയ്യാറാണോയെന്ന് ഹൈക്കോടതി

സ്വന്തം ലേഖകന്‍Thursday, January 26, 2017 2:37 pm

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്‌കൂളുകളില്‍ തങ്ങളുടെ മക്കളെ പഠിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറാണോയെന്ന് ഡല്‍ഹി സര്‍ക്കാരിനോട് ഹൈക്കോടതി. ഡല്‍ഹി സര്‍ക്കാരിന്റെ സ്‌കൂളുകളുടെ നിലവാരം ശരാശരിയിലും ഏറെ താഴെയാണെന്ന് സ്‌കൂളുകളുടെ നിലവാരത്തകര്‍ച്ച ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് മന്‍മോഹന്‍, സ്വകാര്യ സ്‌കൂളുകളുമായി ഏറ്റുമുട്ടുന്നതിനുപകരം സ്വന്തം സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് നിര്‍ദേശിച്ചു.

തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ളതാണ്. എന്നാല്‍ ഈ സ്വാതന്ത്ര്യം കേവലമൊരു വിജ്ഞാപനത്തിന്റെ പേരില്‍ എടുത്തുകളയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സ്‌കൂളിനു സമീപപ്രദേശത്തുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കോടതിയുടെ വിമര്‍ശനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x