
റിയാദ്: യുഎഇയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. അമിത വേഗമാണ് അപകടങ്ങള്‍ക്ക് കാരണം. ഈ വര്‍ഷം ഡിസംബര്‍ 23 വരെ യു.എ.ഇയില്‍ ഉണ്ടായ റോഡപകടങ്ങളില്‍ മരിച്ചത് 525 പേരാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ 230 പേര്‍ മരിക്കാന്‍ ഇടയായത് അമിത വേഗം മൂലമാണ്. പിഴശിക്ഷ ഉള്‍പ്പടെ കടുത്ത നടപടികള്‍ക്കിടയിലാണ് യുഎഇയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നത്.
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമിത വേഗത്തിനെതിരെ ജനുവരി ഒന്ന് മുതല്‍ ദേശീയ തലത്തില്‍ ബോധവത്ക്കരണ പരിപാടികള്‍ ആരംഭിക്കും. ക്യാമ്പയിന്‍ മൂന്ന് മാസം നീളും. ഇതിന്റെ ഭാഗമായി സര്‍വകലാശാലകളിലും സ്‌പോര്‍ട്‌സ് ക്ലബുകളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ലഘുലേഖ വിതരണവും നടത്തും. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായജിന്റെ നേതൃത്വത്തിലായിരിക്കും ബോധവല്‍ക്കരണ പരിപാടികള്‍.
അതേസമയം ശൈഖ് സായദ് റോഡിലും എമിറേറ്റ് റോഡിലും പരമാവധി വേഗം കുറച്ചത് ഉള്‍പ്പെടെ നിരവധി നടപടികള്‍ സ്വീകരിച്ചത് ഫലം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.