കാന്‍വാസില്‍ അക്രിലിക് സൃഷ്ടികളാണ് റോയിയുടേത്. അതേസമയം കടലാസില്‍ നിറയുന്ന ജലച്ചായങ്ങളാണ് സുലുവിന്റെ ചിത്രങ്ങള്‍. റോയ് ഇതിനുമുമ്പും നിരവധി പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഡല്‍ഹിയില്‍ ആദ്യമാണ്.
ന്യൂഡല്‍ഹി: ഇന്ത്യാ ആര്‍ട്ട് ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷനില്‍ കലാസൃഷ്ടികളുമായി മലയാളികളും. ത്യാഗരാജ സ്റ്റേഡിയത്തിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. ഫെസ്റ്റിവലില്‍ മലയാളിസാന്നിധ്യമായെത്തിയിരിക്കുന്നത് തൃശൂര്‍ സ്വദേശി റോയ് കെ. ജോണും എറണാകുളം സ്വദേശിനി സുലു മാത്യുവുമാണ്.
കാന്‍വാസില്‍ അക്രിലിക് സൃഷ്ടികളാണ് റോയിയുടേത്. അതേസമയം കടലാസില്‍ നിറയുന്ന ജലച്ചായങ്ങളാണ് സുലുവിന്റെ ചിത്രങ്ങള്‍. റോയ് ഇതിനുമുമ്പും നിരവധി പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഡല്‍ഹിയില്‍ ആദ്യമാണ്. ഒമ്പത് ചിത്രങ്ങളാണ് റോയ് പ്രദര്‍ശിപ്പിക്കുന്നത്. സുലു ഭൂട്ടാനിലുള്‍പ്പെടെ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഞായറാഴ്ച വരെ നടക്കുന്ന ഫെസ്റ്റിവലില്‍ നാല് ചിത്രങ്ങളാണ് സുലു മാത്യു പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.