Currency

സൗദി അരാംകോയുടെ ഓഹരികള്‍ ഇന്ത്യ വാങ്ങിയേക്കും; മൂന്ന് റിഫൈനറികള്‍ സ്ഥാപിക്കാനും പദ്ധതി

സ്വന്തം ലേഖകന്‍Thursday, May 25, 2017 11:01 am

ഇന്ത്യന്‍ സര്‍ക്കാര്‍ അധീനതയിലുള്ള എണ്ണക്കമ്പനിയാണ് അരാംകോയുടെ ഓഹരികള്‍ വാങ്ങിക്കുക. കൂടാതെ സൗദിയുമായി സഹകരിച്ച് വര്‍ഷത്തില്‍ 60 ബില്യന്‍ ടണ്‍ ഉല്‍പാദന ശേഷിയുള്ള പുതിയ മൂന്ന് റിഫൈനറികള്‍ സ്ഥാപിക്കാനും ഇന്ത്യക്ക് പദ്ധതിയുണ്ട്.

 

റിയാദ്: സൗദി അരാംകോയുടെ ഓഹരികളില്‍ മുതലിറക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. സൗദി വിഷന്‍ 2030ന്റെ ഭാഗമായി അരാംകോയുടെ അഞ്ച് ശതമാനം ആസ്തി അന്താരാഷ്ട്ര ഓഹരി വിപണിയിലിറക്കാനാണ് സൗദിയുടെ തീരുമാനം. ഇതിനെ തുടര്‍ന്നാണ് ഓഹരികളില്‍ മുതലിറക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങളുടെ താല്‍പര്യം പ്രകടിപ്പിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ സര്‍ക്കാര്‍ അധീനതയിലുള്ള എണ്ണക്കമ്പനിയാണ് അരാംകോയുടെ ഓഹരികള്‍ വാങ്ങിക്കുക. കൂടാതെ സൗദിയുമായി സഹകരിച്ച് വര്‍ഷത്തില്‍ 60 ബില്യന്‍ ടണ്‍ ഉല്‍പാദന ശേഷിയുള്ള പുതിയ മൂന്ന് റിഫൈനറികള്‍ സ്ഥാപിക്കാനും ഇന്ത്യക്ക് പദ്ധതിയുണ്ട്. ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സൗദി ഊര്‍ജ്ജ, വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹുമായി അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ വെച്ച് ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇന്ത്യയും സൗദിയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദ, വാണിജ്യ ബന്ധത്തിന്റെ തുടര്‍ച്ചയായിരിക്കും പുതിയ സംരംഭങ്ങളുടെ തുടക്കമെന്ന് പെട്രോളിയം മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x