ഒരു കോടിയിലധികം രൂപയുടെ നഷ്ടത്തിന് സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. അസാധുവാക്കിയ തിരിച്ചെടുക്കാന്‍ ഇന്ത്യന്‍ റിസര്‍വ് ബാങ്കില്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് വിനിമയസ്ഥാപനങ്ങള്‍ ഒമാന്‍ സെന്‍ട്രല്‍ ബാങ്കിനെ സമീപിച്ചിട്ടുണ്ട്.
മസ്കത്ത്: കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടർന്ന് ഒമാനിലെ വിനിമയസ്ഥാപനങ്ങള്‍ക്ക് വന്‍ നഷ്ടം ഉണ്ടായതായി റിപ്പോർട്ട്. ഒരു കോടിയിലധികം രൂപയുടെ നഷ്ടത്തിന് സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്. അസാധുവാക്കിയ തിരിച്ചെടുക്കാന്‍ ഇന്ത്യന്‍ റിസര്‍വ് ബാങ്കില്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് വിനിമയസ്ഥാപനങ്ങള്‍ ഒമാന്‍ സെന്‍ട്രല്‍ ബാങ്കിനെ സമീപിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകാത്ത പക്ഷം ഒമാനിലെ ലക്ഷക്കണക്കിന് ഇന്ത്യന്‍ രൂപ ഒമാനില്‍ തന്നെ കൈമാറ്റം ചെയ്യുകയോ നശിപ്പിക്കുകയോ മാത്രമായിരിക്കും വിനിമയസ്ഥാപനങ്ങള്‍ക്ക് മുന്നിലെ മാര്‍ഗം. ഇന്ത്യന്‍ രൂപ വിദേശത്തേക്ക് കയറ്റിയയക്കാനോ ഇറക്കുമതി ചെയ്യാനോ പാടില്ലെന്ന ഇന്ത്യന്‍ നിയമവും ഇവർക്ക് തിരിച്ചടി ആയിരിക്കുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.