Currency

ഇന്ത്യ- സൗദി പൊതു തൊഴില്‍കരാര്‍; ശൂറാ കൗണ്‍സില്‍ ചര്‍ച്ചയ്ക്ക്

സ്വന്തം ലേഖകന്‍Saturday, March 4, 2017 12:49 pm

പൊതു തൊഴിലാളികളുടെ കാര്യത്തില്‍ കരാര്‍ വേണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സൗദി തൊഴില്‍ സാമുഹിക ക്ഷേമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇക്കാര്യം സൗദി ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നത്. തിങ്കളാഴ്ച ചേരുന്ന ശൂറാ കൗണ്‍സില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുക.

ജിദ്ദ: ഇന്ത്യയും സൗദിയും തമ്മില്‍ പൊതു തൊഴില്‍ കരാര്‍ ഒപ്പു വെക്കുന്നതിനെക്കുറിച്ച് അടുത്തയാഴ്ച ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. നേരത്തെ പൊതു തൊഴിലാളികളുടെ കാര്യത്തില്‍ കരാര്‍ വേണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സൗദി തൊഴില്‍ സാമുഹിക ക്ഷേമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇക്കാര്യം സൗദി ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നത്. തിങ്കളാഴ്ച ചേരുന്ന ശൂറാ കൗണ്‍സില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുക.

നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഗാര്‍ഹിക തൊഴില്‍ കാരാറില്‍ ഒപ്പു വെച്ചിരുന്നു. 2014 ജനുവരി രണ്ടിനാണ് സൗദി തൊഴില്‍ മന്ത്രിയായിരുന്ന എന്‍ജിനീയര്‍ ആദില്‍ ഫഖീയ ഇന്ത്യയുമായി ഗാര്‍ഹിക തൊഴില്‍ കരാറില്‍ ഒപ്പുവെച്ചത്. സൗദിയിലെ ഏറ്റവും വലിയ വിദേശി സമുഹമായ ഇന്ത്യക്കാര്‍ മറ്റു തൊഴിലാളികളുടെ കാര്യത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള തൊഴില്‍ കരാര്‍ വേണമെന്ന് ഏറെ നാളായി ആവശ്യപ്പെട്ടുവരികയായിരുന്നു. 40 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് സൗദിയില്‍ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x