Currency

മലയാളി ബാലിക സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

സ്വന്തം ലേഖകന്‍Tuesday, December 6, 2016 2:47 pm

കണ്ണൂര്‍ തിരുവട്ടൂര്‍ സ്വദേശി മുഹമ്മദ് സാലിമിന്റെ മകള്‍ ഹിബ ഫാത്തിമ (5) ആണ് മരിച്ചത്. ജിദ്ദ അല്‍ നൂര്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ യു കെ.ജിയിലാണ് ഹിബ പഠിക്കുന്നത്.

ജിദ്ദ: ഖാലിദ്ബിനു വലീദില്‍ മലയാളി വിദ്യാര്‍ത്ഥിനി ബസ് തട്ടി മരിച്ചു. കണ്ണൂര്‍ തിരുവട്ടൂര്‍ സ്വദേശി മുഹമ്മദ് സാലിമിന്റെ മകള്‍ ഹിബ ഫാത്തിമ (5) ആണ് മരിച്ചത്. ജിദ്ദ അല്‍ നൂര്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ യു കെ.ജിയിലാണ് ഹിബ പഠിക്കുന്നത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങിയ അതേ ബസ് ഹിബയെ തട്ടി വീഴ്ത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് ഖാലിദ്ബിനു വലീദിലാണ് സംഭവം. മൃതദേഹം കിംങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മതാവ്: കൊണ്ടോട്ടി ചെങ്ങാനി സ്വദേശിനി മുംതാസ്. കമ്പ്യൂട്ടര്‍ സൂഖിലാണ് മുഹമ്മദ് സാലിമിന് ജോലി. വാഹനമോടിച്ച ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “മലയാളി ബാലിക സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു”

  1. Hi there, I discovered your website via Google
    whilst looking for a related topic, your site came up, it appears to be like good.
    I’ve bookmarked it in my google bookmarks.

    Hi there, just changed into aware of your weblog via Google, and located that it’s truly informative.

    I’m gonna watch out for brussels. I’ll be grateful when you continue this in future.
    Many other people might be benefited out of your writing.

    Cheers!

Leave a Comment

Your email address will not be published. Required fields are marked *

Top
x