Currency

75 ദിവസത്തിനുള്ളില്‍ സൗദി കോടതികളില്‍ എത്തിയത് 2,33,000 കേസുകള്‍

സ്വന്തം ലേഖകന്‍Thursday, December 22, 2016 2:35 pm

ക്രിമിനല്‍ കേസുകള്‍, സിവില്‍ കേസുകള്‍, പൊതുതാത്പര്യ കേസുകള്‍ എന്നിങ്ങനെ ശരാശരി 4243 കേസുകള്‍ ദിനംപ്രതി സൗദിയുടെ വിവിധ പ്രവിശ്യകളിലുള്ള കോടതികളിലെത്തുന്നുണ്ട്. ഏറ്റവും കൂടുതലായി കോടതികളിലേക്കെത്തുന്നത് സിവില്‍ കേസുകളാണ്. മക്ക പ്രവിശ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ കോടതിയിലെത്തിയത്.

റിയാദ്: 75 ദിവസത്തിനുള്ളില്‍ സൗദി കോടതികള്‍ ഫയലില്‍ സ്വീകരിച്ചത് വിവിധങ്ങളായ 2,33,000 കേസുകള്‍. ക്രിമിനല്‍ കേസുകള്‍, സിവില്‍ കേസുകള്‍, പൊതുതാത്പര്യ കേസുകള്‍ എന്നിങ്ങനെ ശരാശരി 4243 കേസുകള്‍ ദിനംപ്രതി സൗദിയുടെ വിവിധ പ്രവിശ്യകളിലുള്ള കോടതികളിലെത്തുന്നുണ്ട്. ഏറ്റവും കൂടുതലായി കോടതികളിലേക്കെത്തുന്നത് സിവില്‍ കേസുകളാണ്. മക്ക പ്രവിശ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ കോടതിയിലെത്തിയത്. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഹിജ്‌റ വര്‍ഷം തുടക്കം മുതല്‍ കഴിഞ്ഞ ഡിസംബര്‍ 15 വ്യാഴാഴ്ച വരെയുള്ള 75 ദിവസത്തിനുള്ളില്‍ വിവിധങ്ങളായ 2,33,000 കേസുകള്‍ കോടതികളിലെത്തിയതായി സൗദി നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ 75 ദിവസങ്ങള്‍ക്കുള്ളില്‍ കോടതികളിലെത്തിയത് 43.6 ശതമാനം സിവില്‍ കേസുകളാണ്. സിവില്‍കേസുകള്‍ കഴിഞ്ഞാല്‍ സാമ്പത്തിക കേസുകളാണ് തൊട്ടടുത്ത നില്‍ക്കുന്നത്. മൊത്തം കേസുകളുടെ 25 ശതമാനവും സാമ്പത്തികവുമായി ബന്ധപ്പെട്ട കേസുകളാണ്. എന്നാല്‍ ക്രിമിനല്‍ കേസുകളുടെ ശരാശരി കണക്ക് 19 ശതമാനമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം 58,400 കേസുകളാണ് ഈ കാലയളവില്‍ മക്ക പ്രവിശ്യയില്‍ നിന്നും കോടതിയിലെത്തിയത്.

മൊത്തം കേസുകളുടെ 25 ശതമാനം വരും മക്ക പ്രവിശ്യയില്‍ നിന്നും കോടതികളിലെത്തിയ കേസുകള്‍. തൊട്ടടുത്ത് റിയാദ് പ്രവിശ്യയാണ്. 54,400 കേസുകളാണ് റിയാദ് പ്രവിശ്യയിലെ കോടതികളിലെത്തിയത്. കിഴക്കന്‍ പ്രവിശ്യയില്‍ 27,300 കേസുകളും അസീര്‍ പ്രവിശ്യയില്‍ 20,700 കേസുകളും മദീന പ്രവിശ്യയില്‍ 16,000 കേസുകളും കോടതികളിലെത്തിയതായി കണക്കുകള്‍ സൂചന നല്‍കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “75 ദിവസത്തിനുള്ളില്‍ സൗദി കോടതികളില്‍ എത്തിയത് 2,33,000 കേസുകള്‍”

  1. Definitely believe that which you said. Your favorite reason seemed
    to be on the internet the easiest thing to be aware of.
    I say to you, I definitely get irked while people think about worries that they just do not know about.
    You managed to hit the nail upon the top as well as defined out the whole thing without having side effect
    , people could take a signal. Will likely be back to get
    more. Thanks

  2. Good day! This is kind of off topic but I need some advice from an established blog.
    Is it very hard to set up your own blog? I’m not very techincal but I can figure things out pretty fast.

    I’m thinking about making my own but I’m not sure where to begin. Do you
    have any tips or suggestions? Many thanks

Leave a Comment

Your email address will not be published. Required fields are marked *

Top
x