Currency

സ്ത്രീകള്‍ക്ക് വാഹനം ഡ്രൈവ് ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന് സൗദി രാജകുമാരന്‍

സ്വന്തം ലേഖകന്‍Wednesday, November 30, 2016 10:43 pm

രാജ്യത്ത് സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന് അദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള വിലക്ക് തുടരുന്നതിനെതിരെ പരസ്യമായി സൗദി രാജകുമാരന്‍ അല്‍വാലീദ് ബിന്‍ തലാല്‍ രംഗത്ത്. രാജ്യത്ത് സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന് അദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇതിന് പുറമെ തന്റെ നിലപാട് വ്യക്തമാക്കി വിശദമായ പ്രസ്താവനയും സൗദി രാജകുമാരന്‍ പുറത്തിറക്കിയതായി ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രാജകുടുംബാംഗമാണ് അല്‍വാലീദ്. ഭരണത്തില്‍ പ്രത്യേകിച്ച് പദവികള്‍ വഹിക്കുന്നില്ലെങ്കിലും കിംഗ്ഡം ഹോള്‍ഡിംഗ്സ് കോ. എന്ന കമ്പനിയുടെ ഉടമസ്ഥനാണ് അല്‍വാലീദ്. സ്വകാര്യ സമ്പാദ്യം മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാറ്റിവച്ച് നേരത്തെ മാധ്യമങ്ങളില്‍ ഇടംനേടിയ വ്യക്തിയാണ് അല്‍വാലീദ്. 32 ബില്യന്‍ ഡോളര്‍ (ഏകദേശം 2,01,600 കോടി രൂപ)യാണ് അദ്ദേഹം സംഭാവന ചെയ്തത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “സ്ത്രീകള്‍ക്ക് വാഹനം ഡ്രൈവ് ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന് സൗദി രാജകുമാരന്‍”

  1. Hi my loved one! I wish to say that this article is amazing, great written and include approximately all significant
    infos. I’d like to see more posts like this .

  2. I was suggested this blog by my cousin. I am not sure whether this post is written by him as
    nobody else know such detailed about my trouble. You are amazing!
    Thanks!

  3. I enjoy looking through a post that will make men and women think.
    Also, many thanks for allowing me to comment!

Leave a Comment

Your email address will not be published. Required fields are marked *

Top
x