Currency

ദമ്മാമിലെ ഫാക്ടറിയില്‍ വാതക ചോര്‍ച്ച; വന്‍ ദുരന്തം ഒഴിവായി

സ്വന്തം ലേഖകന്‍Sunday, December 11, 2016 3:05 pm

സിവില്‍ ഡിഫന്‍സിന്റെ സമയോചിതമായ ഇടപെടലിലൂടെ ചോര്‍ച്ച നിയന്ത്രിക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആളപായം ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ദമ്മാം ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ അതിരാവിലെയാണ് സംഭവം.

ദമ്മാം: ദമ്മാമിലെ ഫാക്ടറിയില്‍ നിന്ന് വാതകം ചോര്‍ന്നു. സിവില്‍ ഡിഫന്‍സിന്റെ സമയോചിതമായ ഇടപെടലിലൂടെ ചോര്‍ച്ച നിയന്ത്രിക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആളപായം ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ദമ്മാം ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ അതിരാവിലെയാണ് സംഭവം. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വാതകം ചോരുന്നത് ശ്രദ്ധയില്‍പെട്ടത്. സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

നൈട്രോസ് ഓക്‌സൈഡിന്റെ വിവിധ ഘടകങ്ങളടങ്ങിയ വാതകമാണ് ചോര്‍ന്നത്. വിവിധ വ്യാവസായിക ആവശ്യങ്ങള്‍ക്കും മോട്ടോറുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്ന ശേഷി കൂടിയ വാതകമാണിത്. ശസ്ത്രക്രിയക്ക് മുമ്പായി അനസ്‌തേഷ്യ നല്‍കാനായും ഈ വാതകം ഉപയോഗിക്കാറുണ്ട്. വെയര്‍ ഹൗസില്‍ സൂക്ഷിച്ചിരുന്ന മെറ്റല്‍ ടാങ്കില്‍ നിന്നാണ് ചോര്‍ച്ചയുണ്ടായത്.

അന്തരീക്ഷ താപനിലയില്‍ വന്ന വ്യതിയാനമാണ് അപകടകാരണമെന്നാണ് പ്രാഥകമിക നിഗമനം. ചോര്‍ച്ച നടന്നത് പുലര്‍ച്ചെയായതിനാല്‍ പ്ലാന്റില്‍ കൂടുതല്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴിവാക്കാനായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ദമ്മാമിലെ ഫാക്ടറിയില്‍ വാതക ചോര്‍ച്ച; വന്‍ ദുരന്തം ഒഴിവായി”

  1. Hey There. I found your blog using msn. This
    is a really well written article. I’ll make sure to bookmark it
    and return to read more of your useful info. Thanks for the post.
    I will certainly return.

Leave a Comment

Your email address will not be published. Required fields are marked *

Top
x