
ടൊരോന്റോ: കാനഡയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ സാധ്യത കൽപ്പിക്കപ്പെടുന്നവരിൽ ഇന്ത്യൻ വംശജനാായ ജഗ്മീത് സിംഗും. രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് രാഷ്ട്രീയകക്ഷികളിൽ ഒന്നായ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ മേധാവിയാണു നിലവിൽ അദ്ദേഹം.
കാനഡയിലേക്കു കുടിയേറിയ പഞ്ചാബി സ്വദേശികളാണു ജഗ്മീത് സിംഗിന്റെ മാതാപിതാക്കൾ. 2019 ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടിയെ മറികടന്നു വിജയിക്കാനായാൽ ജഗ്മീത് സിംഗ് ആയിരിക്കും അടുത്ത പ്രധാനമന്ത്രി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.