Currency

അറബ് വംശജനുമായി പ്രേമത്തിലായ ഇന്ത്യന്‍ പെണ്‍കുട്ടിയെ കഴുത്തറുത്തു കൊന്നു

സ്വന്തം ലേഖകൻTuesday, July 25, 2017 5:07 pm

ലണ്ടൺ: ബ്രിട്ടണിൽ അറബ് വംശജനുമായി പ്രണയത്തിലായ ഇന്ത്യന്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. സെലീന്‍ ദുക്‌റാന്‍ എന്ന പത്തൊമ്പതുകാരിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സെലീനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ മുപ്പത്തിമൂന്നുകാരനായ മുജാഹിദ് അര്‍ഷിദ്, ഇരുപത്തിയെട്ടുകാരനായ വിന്‍സെന്റ് തപു എന്നിവരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച സെലീനയെയും കൂട്ടുകാരിയെയും വിംബിള്‍ഡണിനു സമീപത്തുള്ള വീടിനുള്ളില്‍നിന്ന് രണ്ട്പേർ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ കിംഗ്‌സ്റ്റണിലുള്ള ഒരു വീട്ടില്‍ വെച്ചാണ് ബലാത്സംഗവും കൊലപാതകവും നടന്നത്. സെലീന്റെ കൂട്ടുകാരി ഇവിടെ നിന്നും രക്ഷപ്പെട്ടതിനെ തുടർന്ന് സംഭവം പുറത്തറിയുകയായിരുന്നു. 

ഇന്ത്യന്‍ മുസ്ലിം കുടുംബത്തില്‍ അംഗമായ പെണ്‍കുട്ടി അറബ് വംശജനുമായി പ്രണയത്തിലായത് കുടുംബം അംഗീകരിച്ചിരുന്നില്ലെന്നും ഇതേതുടർന്നാണ് കൊലപാതകമെന്നുമാണ് പ്രോസിക്യൂട്ടര്‍ ബിനിത റോസ്‌കോ വിംബിള്‍ഡണ്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x