ഇന്ത്യന്‍ വംശജ ഉപ്പ്മ വിര്‍ദി 2016 ലെ ബിസിനസ് വുമൺ ഓഫ് ദ് ഇയർ. അഭിഭാഷകയായ വിര്‍ദി ആരംഭിച്ച 'ചായ് വാലി' എന്ന ബിസിനസ് സംരംഭമാണ് അവാർഡ് നേടിക്കൊടുത്തത്.
സിഡ്നി: ഇന്ത്യന്‍ വംശജ ഉപ്മ വിര്‍ദി 2016 ലെ ബിസിനസ് വുമൺ ഓഫ് ദ് ഇയർ. അഭിഭാഷകയായ വിര്‍ദി ആരംഭിച്ച ‘ചായ് വാലി’ എന്ന ബിസിനസ് സംരംഭമാണ് അവാർഡ് നേടിക്കൊടുത്തത്. പ്രത്യേക ചേരുവകളുമുള്ള ഉപമയുടെ ആയുര്‍വേദ ചായക്ക് ഓസ്ട്രേലിയയിൽ ആരാധകരേറെയാണ്. ചായ ഹിറ്റ് ആയതോടെ ഒരു ഓൺലൈൻ സ്റ്റോറും ഇവർ ആരംഭിക്കുകയുണ്ടായി.
ചായയുണ്ടാക്കുന്നത് പഠിപ്പിക്കുന്ന ആര്‍ട്ട് ഒഫ് ചായ എന്ന ക്ലാസുകളെടുക്കുകയും ചെയ്യുന്നുണ്ട് വിർദിയിപ്പോൾ. ഇന്ത്യയിലെ ചായക്കടക്കാർക്ക് വിദ്യാഭ്യാസം കുറവാണെങ്കില്‍ പോലും സംരംഭം എന്ന നിലയില്‍ എന്തെങ്കിലും ചെയ്യുന്നവരാണെ അവരെന്നും കുറഞ്ഞത് ചായ വില്‍പ്പനയെ ബിസിനസ് സ്പിരിറ്റോടെയെങ്കിലും അവർ എടുക്കുന്നുണ്ടെന്നും വിർദി പറയുന്നു.
കൊണ്ടുനടന്ന് ചായ വില്‍ക്കുന്ന രീതിയിലായിരുന്നു വിർദി ആദ്യം തന്റെ ചായ വിൽപ്പന ആരംഭിച്ചത്. ഓഫീസുകളിലും മറ്റിടങ്ങളിലും ചായ പാത്രവുമായി വിർദി എത്തുമായിരുന്നു. പിന്നീട് ആവശ്യക്കാർ കൂടിയതോടെ ഓണ്‍ ലൈന്‍ സ്‌റ്റോര്‍ ആരംഭിച്ചു, ചെറിയ കടകളിലേക്ക് ചായ എത്തിച്ച് നല്‍കുന്ന ഹോള്‍സെയില്‍ സംവിധാനവും തുടങ്ങി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Congratulations.