
Priti Patel
ലണ്ടൻ: ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ബ്രിട്ടീഷ് മന്ത്രി പ്രീതി പട്ടേൽ ഏറ്റുവാങ്ങി. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടന്ന ചടങ്ങിൽ, ഹൈക്കമ്മീഷണർ വൈ കെ സിൻഹയിൽനിന്നാണ്പ്രീതി പട്ടേൽ പുരസ്കാരം ഏറ്റുവാങ്ങിയത്.
ബ്രിട്ടന്റെ ഇന്റർനാഷണൽ ഡെവലപ്പ്മെന്റ് മന്ത്രിയാണ് 45 കാരിയായ പ്രീതി പട്ടേൽ. അന്താരാഷ്ട പൊളിറ്റിക്സിലെ മികവിനും ഇന്ത്യ-യുകെ ബന്ധം മെച്ചപ്പെടുത്താൻ കൈക്കൊണ്ട നടപടികളൂടെയും പേരിലാണ് അവർക്ക് പുരസ്കാരം നൽകിയത്.
കഴിഞ്ഞ ജനുവരിയിൽ ഇന്ത്യൻ രാഷ്ട്രപതി പ്രണാബ് മുഖർജിയാണ് പുരസ്കാരപ്രഖ്യാപനം നടത്തിയത്. ഇന്ത്യാ-യുകെ ബന്ധം മെച്ചപ്പെടുത്തുന്നതിനു ശ്രമിക്കുമെന്ന് ഇന്ത്യൻ വംശജയായ പ്രീതി വ്യക്തമാക്കി. ഇന്ത്യയുടെ പ്രധാനപ്പെട്ട സുഹൃത്താണു പ്രീതി പട്ടേലെന്ന് സിൻഹ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.