പി.പി.എയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതിനാലാണ് പ്രിന്‍സ് നടരാജന്‍ ചെയര്‍മാനായുള്ള ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതിയ്ക്കുള്ള പിന്തുണപി.പി.എ. പിന്‍വലിച്ചത്.
മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതിയ്ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ പി.പി.എ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. പി.പി.എയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതിനാലാണ് പ്രിന്‍സ് നടരാജന്‍ ചെയര്‍മാനായുള്ള ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതിയ്ക്കുള്ള പിന്തുണപി.പി.എ. പിന്‍വലിച്ചത്. അടുത്തിടെ നടപ്പാക്കിയ ഫീസ് വര്‍ധനയ്ക്ക് മുന്‍കാല പ്രാബല്യം വേണമെന്ന ചെയര്‍മാന്റെ പിടിവാശിയെ യോഗം അപലപിച്ചു. ഭരണസമിതിയുടെ പല തീരുമാനങ്ങളും കൂട്ടായി അല്ല എടുക്കുന്നതെന്നും ചെയര്‍മാന്‍ വെള്ളം ചേര്‍ക്കുകയാണെന്നും സ്‌കൂള്‍ വൈസ് ചെയര്‍മാനും അസി. സെക്രട്ടറിയും യോഗത്തില്‍ വിശദീകരിച്ചു.
തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ ചില തല്‍പര കക്ഷികളുടെ കളിപ്പാവയായി ചെയര്‍മാന്‍ മാറുകയും സ്‌കൂള്‍ ഭരണം നിര്‍ജീവമാകുകയും ചെയ്തു. കരാറുകളില്‍ അടക്കം സുതാര്യതയുണ്ടായില്ല. ഭരണഘടനാ പരിഷ്‌കരണവും നടന്നില്ല. സമഗ്ര വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ 8000 ദിനാര്‍ ചിലവാക്കി നടത്തിയ എജൂക്കേഷന്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതിനെയും അപലപിച്ചു. ഗതാഗത ഫീസ് വര്‍ധിപ്പിച്ചെങ്കിലും ബസുകളില്‍ ആധുനികവത്കരണം നടപ്പാക്കിയില്ല. പാഠപുസ്തക വിതരണത്തില്‍ നടത്തിയ ഇടപാടുകളുടെ മുഴുവന്‍ വിവരങ്ങളും രക്ഷിതാക്കളെ അറിയിക്കണമെന്ന് ഭരണസമിതിയോടാവശ്യപ്പെടാനും യോഗം തീരുമാനിച്ചു. സ്‌കൂള്‍ യുവജനോത്സവ നടത്തിപ്പില്‍ സ്വന്തക്കാരെ തിരുകിക്കയറ്റിയതിനെയും ബാഡ്ജ് വിതരണത്തില്‍ പക്ഷഭേദപരമായി ഇടപെടുകയും ചെയ്തതിനെ യോഗം അപലപിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Wow, amazing blog layout! How long have you been blogging for?
you make blogging look easy. The overall look of your website is magnificent, let alone the content!
I visited several web sites but the audio feature for audio songs current at this web site is
actually superb.