Currency

പുതിയ എച്ച്1 ബി വിസ അവസരം; ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ പ്രഫഷണലുകള്‍ക്ക് കാനഡയില്‍ അവസരപ്പെരുമഴ

സ്വന്തം ലേഖകന്‍Thursday, May 2, 2019 12:09 pm

കാനഡ: എച്ച് 1ബി വിസക്കാര്‍ക്ക് മേല്‍ ട്രംപ് ഭരണകൂടം നടപടികള്‍ കടുപ്പിച്ചത് മുതലാക്കാന്‍ ലക്ഷ്യമിട്ട് കാനഡ. എച്ച് 1 ബി വിസ റൂട്ടിനെ കൂടുതലായി പ്രയോജനപ്പെടുത്തുന്നത് ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ ആണ്. ട്രംപിന്റെ നടപടി കൂടുതലായി ബാധിച്ചിരിക്കുന്നതും ഇന്ത്യന്‍ പ്രഫഷദലുകളെയാണ്.

അതേസമയം കാനഡയുടെ ഉദാരമായ കുടിയേറ്റ നയം എച്ച് 1 ബി വിസക്കാര്‍ക്ക് അവസരങ്ങള്‍ തുറന്നിടുമെന്നാണ് റിപ്പോര്‍ട്ട്. യുഎസ് പ്രതിവര്‍ഷം 85,000 എച്ച്1 ബി വിസകളാണ് നല്‍കി വരുന്നത്. ഇവയില്‍ ഭൂരിഭാഗവും പ്രയോജനപ്പെടുത്തുന്നത് ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ പ്രഫഷണലുകളാണ്. ഇത്തരക്കാരെ ആകര്‍ഷിക്കുന്നതിനായി കനേഡിയന്‍ ഗവണ്‍മെന്റ് ഗ്ലോബല്‍ സ്‌കില്‍സ് സ്ട്രാറ്റജി 2017ല്‍ ആരംഭിച്ചിരുന്നു. ഇത് പ്രകാരം 3,10,000 പെര്‍മനന്റ് റെസിഡന്‍രുമാരെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്.

3,30,000 പേരെ ഈ വര്‍ഷവും കാനഡ സ്വാഗതം ചെയ്യുന്നതാണ്. കാനഡ വിസ നിയമങ്ങളില്‍ ഉദാരത കൊണ്ടു വന്നതിനാല്‍ സോഫ്റ്റ് വെയര്‍ പ്രഫഷണലുകള്‍ നിലവില്‍ കാനഡയിലേക്ക് പോകുന്നതിനാണ് കൂടുതല്‍ താല്‍പര്യപ്പെടുന്നതെന്നാണ് യുഎസിലും കാനഡയിലും അതിര്‍ത്തികളില്ലാതെ ടെക്നോളജി സെക്ടര്‍ റിക്രൂട്ട്മെന്റ് നടത്തുന്ന സ്റ്റാര്‍ട്ടപ്പായ സ്റ്റാക്ക്റാഫ്റ്റ് വ്യക്തമാക്കിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x