Currency

ഓസ്ട്രേലിയയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 7 വർഷത്തിനിടയിലെ ഉയർന്ന നിലയിൽ

Wednesday, February 14, 2018 8:42 pm

ഓസ്ട്രേലിയയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ 7 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതായി കണക്കുകൾ. ന്യൂഡൽഹിയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷനാണു ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.

2017 നവംബർ വരെയുള്ള കണക്ക് പ്രകാരം 68,000 ഇന്ത്യക്കാരാണു ഓസ്ട്രേലിയയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നത്. മുൻ വർഷത്തേക്കാൾ 14.65 ശതമാനത്തിന്റെ വർധനയാണു ഇക്കാര്യത്തിൽ ഉണ്ടായത്.

യുഎസ്, യുകെ അടക്കമുള്ള രാജ്യങ്ങൾ കുടിയേറ്റ അനുബന്ധ വിഷയങ്ങളിൽ കൈക്കൊണ്ട കർശന നിലപാടുകളാണു ഇന്ത്യൻ വിദ്യാർത്ഥികളെ ഓസ്ട്രേലിയയിലേക്കു കൂടുതൽ ആകർഷിക്കാൻ കാരണമെന്നാണു വിലയിരുത്തപ്പെടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x