
റിയാദ്: സൗദിയില്‍ കമ്പനികള്‍ക്ക് ഒരുമിച്ച് തൊഴിലാളികളെ എത്തിക്കാന്‍ സാധിക്കുന്ന ബ്ലോക്ക് വിസകള്‍ പരിമിതപ്പെടുത്തി. സെപ്തംബര്‍ മുതല്‍ ഏതാനും സ്ഥാപനങ്ങള്‍ക്ക് മാത്രമേ ബ്ലോക്ക് വിസകള്‍ അനുവദിക്കൂ. സ്വദേശി തൊഴിലാളികള്‍ക്ക് സ്ഥാപനങ്ങള്‍ തൊഴില്‍ നല്‍കുന്നതിന് നിര്‍ബന്ധിതരാക്കുന്നതിനാണ് പുതിയ മാനദണ്ഡം. അതേസമയം സൗദിയിലെ പരിഷ്‌കരിച്ച നിതാഖാത്ത് നടപടികള്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ തിരിച്ചടിയാകും.
പുതിയ രീതിയനുസരിച്ച് സ്ഥാപനങ്ങളുടെ ഗ്രേഡ് അനുസരിച്ച് മാത്രമെ ബ്ലോക്ക് വിസക്ക് അപേക്ഷിക്കാനാകൂ. ഇനിമുതല്‍ ഉയര്‍ന്ന ഗ്രേഡുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമെ ബ്ലോക്ക് വിസക്ക് അപേക്ഷിക്കാന്‍ സാധിക്കൂ. ബ്ലോക്ക് വിസകള്‍ വഴി നിരവധി ഇന്ത്യക്കാരാണ് സൗദിയിലെത്തിയിരുന്നത്. പുതിയ നിയന്ത്രണം വരുന്നതോടെ ഇതിന് വലിയ തിരിച്ചടിയാകും.
എണ്ണവിപണയില്‍ കടുത്ത പ്രതിസന്ധി നേരിട്ടതോടെ സൗദി കടുത്ത സാമ്പത്തിക പരിഷ്‌കരണമാണ് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായി എന്‍ജിനീയറിങ് മേഖലകളില്‍ അഞ്ചുവര്‍ഷം പ്രവൃത്തിപരിചയമില്ലാത്ത വിദേശ എന്‍ജിനീയര്‍മാരുടെ റിക്രൂട്ടിങ് സൗദി തൊഴില്‍ സാമൂഹികവികസന മന്ത്രാലയം കഴിഞ്ഞ ദിവസം മുതല്‍ നിര്‍ത്തിവെച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.