പഠനത്തിനും ജോലി ചെയ്യാനുമായി നിരവധി ഇന്ത്യക്കാർ ജർമ്മനിയിൽ എത്തുന്നുണ്ട്. ജർമ്മനിയിൽ എത്തുന്നതിനു മുമ്പ് ഇവിടെ ഇന്ത്യക്കാർ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയെന്നു അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.
പ്രധാന വെല്ലുവിളികൾ
- കുടുംബമായി വരുന്നവര്‍ക്ക് വീട്ടിലെ ജോലികളുടെ സഹായത്തിന് ആളെ കിട്ടാത്ത അവസ്ഥ
- മനസ്സിലാക്കാൻ പൊതുവെ ബുദ്ധിമുട്ടുള്ള ട്രാഫിക് സിഗ്നലുകളുമാണ് വാഹനമോടിക്കുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ നേരിടുന്ന മറ്റൊരു പ്രശ്നം.
- ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ഒരു കട പോലും തുറക്കില്ല എന്നതിനോട് പൊരുത്തപ്പെടാൻ പെട്ടെന്ന് സാധിക്കാതെ വരുന്നത്.
- ജോലിക്കു വരുന്നവർ തങ്ങളുടെ പങ്കാളിക്കും ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ അവരെ കൂടെകൂട്ടുന്നത്. ജര്‍മനിയില്‍ അത്യപൂര്‍വമായി മാത്രാമാണു പങ്കാളിക്ക് ജോലി കണ്ടെത്താനാകുകയുള്ളൂ.
- ഇന്ത്യന്‍ സിനിമകളിലൂടെ ഇന്ത്യക്കാര്‍ക്ക് ജര്‍മനിയില്‍ കിട്ടിയ പ്രതിച്ഛായ യാഥാര്‍ഥ്യത്തില്‍ നിന്ന് വളരെ അകലെയാണ് എന്ന വസ്തുത മനസ്സിലാകാതെ വരുന്നവരും പ്രയാസമനുഭവിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.