Currency

സൗദിയില്‍ ഈ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറില്‍ മാറ്റം വരുത്താന്‍ നിര്‍ദേശം

സ്വന്തം ലേഖകന്‍Wednesday, April 26, 2017 5:09 pm

ദിവസവും 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു പിരീയഡ് അധികമായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഈ അധ്യയന വര്‍ഷം നടപ്പാക്കാനിരുന്ന പരിശീലന കോഴ്സുകളും മീറ്റിംഗുകളും ശില്‍പശാലകളും അടുത്ത അധ്യയന വര്‍ഷത്തിന്റെ തുടക്കത്തിലേക്ക് മാറ്റിവെക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റിയാദ്: സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഈ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറില്‍ മാറ്റം വരുത്താന്‍ നിര്‍ദേശം. സ്‌കൂളുകളിലെ മുഴുവന്‍ പൊതു പരീക്ഷകളും റംസാനു മുമ്പ് പൂര്‍ത്തീകരിക്കണമെന്ന വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.

പുതിയ തീരുമാനം നടപ്പാക്കുന്നതിനായി ദിവസവും 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു പിരീയഡ് അധികമായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഈ അധ്യയന വര്‍ഷം നടപ്പാക്കാനിരുന്ന പരിശീലന കോഴ്സുകളും മീറ്റിംഗുകളും ശില്‍പശാലകളും അടുത്ത അധ്യയന വര്‍ഷത്തിന്റെ തുടക്കത്തിലേക്ക് മാറ്റിവെക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റംസാനിനു മുമ്പ് നടത്തേണ്ട മുഴുവന്‍ പാഠ്യ- പഠ്യേതര പ്രവര്‍ത്തനങ്ങളും പുനഃക്രമീകരിച്ച കലണ്ടര്‍ പ്രകാരം സ്‌കൂള്‍ അവധിക്ക് ശേഷമാണ് നടത്തേണ്ടത്. രാജവിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാഠ്യ, ഭരണ വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസ വകുപ്പ് ഓഫീസുകള്‍ക്കും മെയ് 25 (ശഅ്ബാന്‍ 29) മുതല്‍ അവധി തുടങ്ങും. ബലി പെരുന്നാള്‍ കഴിഞ്ഞ് സെപ്റ്റംബര്‍ 10 (ദുല്‍ഹജ് 20) നാണ് അധ്യയനം പുനരാരംഭിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x